ഡി യോങ്ങും പെഡ്രിയും തിരിച്ചെത്തുന്നു ; വിജയവഴിയില്‍ തിരിച്ചെത്താന്‍ ബാഴ്സലോണ
കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ജയം നേടാന്‍ ആവാതെ പോയ ബാഴ്സ വലിയ സമ്മര്‍ദത്തില്‍ ആണ്.പതിനൊന്നു പോയിന്റ് ലീഡ് ലാലിഗയില്‍ ഉണ്ട് എങ്കിലും ഈ പോക്ക് ബാഴ്സക്ക് തുടരാന്‍ ആവില്ല.മികച്ച പ്രതിരോധം ഉള്ളതിനാല്‍ കഴിഞ്ഞ രണ്ടു മലസരത്തിലും ഗോള്‍ ഒന്നും വഴങ്ങിയിട്ടില്ല എങ്കിലും ഗോളുകള്‍ കണ്ടെത്താന്‍ ബാഴ്സ നന്നായി പാടുപ്പെടുന്നുണ്ട്.വിങ്ങര്‍ ആയ ഡെമ്പലെയുടെ അഭാവവും മിഡ്ഫീല്‍ഡില്‍ പെഡ്രി,ഡി യോങ്ങ് എന്നിവര്‍ ഇല്ലാത്തതും ബാഴ്സക്ക് വലിയൊരു തിരിച്ചടിയാണ്.
സ്ട്രൈക്കര്‍ ആയി ലെവന്‍ഡോസ്ക്കി ഉണ്ട് എങ്കിലും അദ്ദേഹത്തിന് വേണ്ട വിധത്തില്‍ അവസരങ്ങള്‍ നല്കാന് ആരും തന്നെ ഇല്ല.ബാഴ്സക്കും സാവിക്കും ആശ്വാസം നല്കി കൊണ്ട് അത്ലറ്റിക്കോക്കെതിരായ മത്സരത്തില്‍ ഡി യോങ്ങും പെഡ്രിയും ആദ്യ ഇലവനില്‍ ഇടം നേടിയേക്കും.ഇരുവരും ടീമിനോപ്പം ചേര്‍ന്ന് പരിശീലനം നടത്താന്‍ തുടങ്ങിയിട്ട് ഒരാഴ്ച്ചയോളം ആയിരിക്കുന്നു.അടുത്ത ലാലിഗ മത്സരത്തില്‍ ഫ്രഞ്ച് ഫോര്‍വേഡ് ആയ ഉസ്മാന് ഡെമ്പലെയും ബാഴ്സക്ക് വേണ്ടി കളിക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്.ഡെന്മാര്ക്ക് ഡിഫണ്ടര്‍ ആയ ക്രിസ്റ്റ്യന്‍സന്റെ കാര്യത്തില്‍ ഇപ്പോള്‍ ഒന്നും തന്നെ പറയാന്‍ ആകില്ല.താരം പതുക്കെ ആണെങ്കിലും അദ്ദേഹത്തിന്റെ കായികക്ഷമത വീണ്ടെടുക്കുന്നുണ്ട്.






































