Top News

പ്രസിഡന്റ് കപ്പ് ബോക്‌സിങ് : മേരി കോമിന് സ്വർണം

July 28, 2019

author:

പ്രസിഡന്റ് കപ്പ് ബോക്‌സിങ് : മേരി കോമിന് സ്വർണം

ജക്കാര്‍ത്ത: ജക്കാർത്തയിൽ നടന്ന  ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് സ്വർണത്തിളക്കം. വനിത ബോക്സിങ്ങിൽ ഇന്ത്യയുടെ അഭിമാനമായ മേരികോം ഫൈനലിൽ ഓസ്‌ട്രേലിയയുടെ ഏപ്രില്‍ ഫ്രാങ്കിനെ തോൽപ്പിച്ചാണ് 51 കിലോഗ്രാം  വിഭാഗത്തിൽ മേരി കോം സ്വർണം നേടിയത്. 5-0 എന്ന സ്കോറിലാണ് മേരികോം ഏപ്രിൽ ഫ്രാങ്കിനെ പരാജയപ്പെടുത്തിയത്.

 

മെയ് മാസത്തിൽ നടന്ന ഇന്ത്യ ഓപ്പൺ ബോക്സിംഗ് ടൂർണമെന്റിൽ 36 കാരിയായ മേരി സ്വർണ്ണ മെഡൽ നേടിയിരുന്നുവെങ്കിലും ഒളിമ്പിക് യോഗ്യത നേടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനുള്ള വലിയ പദ്ധതിയുടെ ഭാഗമായി ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഉപേക്ഷിച്ചിരുന്നു. ഇത് കൂടാതെ ലോക ചാമ്പ്യൻഷിപ്പിന് തയ്യറെടുക്കുന്ന മേരികോമിനു ഈ വിജയം ആത്മവിശ്വാസം നൽകും. സെപ്റ്റംബർ ഏഴിനാണ് ലോക ബോക്‌സിങ് ചാമ്പ്യൻഷിപ് ആരംഭിക്കുന്നത്. ആറ് തവണ ലോക ചാമ്ബ്യയായ മേരി ഇത്തവണയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

Leave a comment