ക്ലബ്ബ് സൗഹൃദ ഫുട്ബോൾ; പിഎസ്ജിയെ മലർത്തിയടിച്ച് ഇന്റര്മിലാന്
മക്കാവോ: ക്ലബ്ബ് സൗഹൃദ ഫുട്ബോൾ മത്സരത്തിൽ പിഎസ്ജിയെ മലർത്തിയടിച്ച് ഇന്റര്മിലാന്. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 6-5 എന്ന സ്കോറിനാണ് പിഎസ്ജിയെ ഇന്റര്‍ തോല്‍പ്പിച്ചത്.നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍വീതം നേടിയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
എംബാപ്പയെ കുന്തമുനയാക്കി 3-4-2-1 ഫോര്‍മേഷനില്‍ പി.എസ്.ജി ഇറങ്ങിയപ്പോള്‍ പെരിസിച്ചിനെയും എസ്പോസിറ്റോയെയും മുന്നില്‍ നിര്‍ത്തി 3-5-2 ഫോര്‍മേഷനിലാണ് ഇന്റര്‍ മത്സരത്തിനെത്തിയത്. പന്തടക്കത്തില്‍ പിഎസ്ജി മുന്നിട്ട് നിന്നപ്പോള്‍ ഗോള്‍ശ്രമത്തില്‍ ഇറ്റലിക്കായിരുന്നു ആധിപത്യം.മത്സരത്തില്‍ ആദ്യ പകുതിയിലെ ലീഡ് രണ്ടാം പകുതിയുടെ അവസാനംവരെ പിഎസ്ജിക്ക് സാധിച്ചെങ്കിലും ഇഞ്ചുറി ടൈമില്‍ ഇന്റര്‍ സമനില പിടിച്ചു.
ഷൂട്ടൗട്ടില്‍ എഡിന്‍സന്‍ കവാനി,,ജെസി,ഡിയാലോ,ഹെമന്സ്,എംബീ സോഹ് എന്നിവര്‍ പിഎസ്ജിക്ക് വേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ ഔച്ചിച്ചി,സാഗ്രി എന്നിവര്‍ക്ക് ലക്ഷ്യം പിഴച്ചു. ഇന്ററിനുവേണ്ടി റനോച്ചിയ,ഗഗ്ലിയാര്ഡിനി,കോലിഡിയോ,അഗ്യൂമി,ലോങ്കോ,മരിയോ എന്നിവര്‍ പന്ത് പോസ്്റ്റിലാക്കിയപ്പോള് കന്ഡ്രീവ മാത്രമാണ് പിന്നിലായത്.