നേഥൻ ആസിൽ – കളിക്കളത്തിലെയും കളിയിലെയും സുന്ദരൻ !!
സൗന്ദര്യം ആണ് ക്രിക്കറ്റ് ടീമിന്റെ മുഖമുദ്ര എങ്കിൽ “കളിക്കളത്തിൽ ഞാൻ കണ്ട ഏറ്റവും സുന്ദരൻ ,ബാഹ്യ സൗന്ദര്യം മാത്രമല്ല കേളി മികവ് കൊണ്ടും അന്നും ഇന്നും ,നഥാൻ ആസിൽ എന്ന കളിക്കാരന് പകരം വെക്കാൻ മറ്റൊരു കളിക്കാരൻ ഇല്ല ന്യൂസിലാൻഡ് ടീമിൽ എന്ന് വേണേൽ പറയാം .
ഞാൻ ന്യൂസിലാൻഡ് ടീമിന്റെ കളികൾ ശ്രദ്ധിച്ചു തുടങ്ങിയ കാലം തൊട്ടു കേൾക്കുന്ന പേര് ആസിൽ . ഏകദിന ക്രിക്കറ്റിൽ ഒരു പക്ഷെ അതിനു ശേഷം എണ്ണം പറഞ്ഞ പലരും വന്നെങ്കിലും പലരും ഒളിഞ്ഞും ,തെളിഞ്ഞും ഭാഗ്യപരീക്ഷണം നടത്തപെടുത്തിയും ടീമിൽ വന്നും പോയും ഇരുന്നവരാണ് (മക്കല്ലത്തെയും ,ഗുപ്ടിലിനെയും ബഹുമാനിച്ചു കൊണ്ട് തന്നെ പറയുന്നു ). സ്റ്റീഫൻ ഫ്ലെമിങും ,ആസിലും ചേർന്ന ആ ഒരു ഓപ്പണിങ് പെയർ ,അവരുടെ ഒരു താളം പിന്നീട് വന്നവർക്കുണ്ടായോ എന്ന് തോന്നുന്നില്ല . ഇന്ന് രോഹിത് ശർമ്മ ആണ് പുൾ ഷോട്ട് ഇത്ര ഈസി ആയി കളിക്കുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് . എങ്കിൽ പുൽ ഷോട്ട് എന്ന കല “നാട്യം “ആണെങ്കിൽ നഥാൻ അസിലിനേക്കാൾ നല്ലൊരു നർത്തകൻ വേറെ ഉണ്ടായിരുന്നില്ല പുൽ മൈതാനത്തു . അത്ര മനോഹരമായി പുൾ ഷോട്ടും ,ഹൂക് ഷോട്ടും കൈകാര്യം ചെയ്ത ന്യൂസില്ണ്ട് ക്രിക്കറ്റെർ വേറെ കാണില്ല .
ഏകദിന മത്സരങ്ങളിൽ 7000 മുകളിൽ റൺസ് എടുത്ത രണ്ടു ന്യൂസിലാൻഡ് കളിക്കാർ ഫ്ലെമിങും ,ആസിലും (ഇപ്പൊ ടെയ്‌ലർ രണ്ടു പേരെയും മറി കടന്നു )ഇതിൽ 16 സെഞ്ചുറിയും ,41
അർധശതകവും പെടും .
ടെസ്റ്റ് ക്രിക്കറ്റിലെ തന്നെ ഇന്നും നില നിൽക്കുന്ന വേഗതയേറിയ ഇരട്ട ശതകത്തിന്റെ റെക്കോർഡ് ഇ ന്യൂസിലൻഡ് താരത്തിന്റെ പേരിലാണ് ,2002 ന്യൂസിലാൻഡ് പര്യടനത്തിന് എത്തിയ ഇന്ഗ്ലണ്ട ടീമിനെതിരെ ഹോം ഗ്രൗണ്ടിൽ വെച്ച് ആസിൽ നടത്തിയ ഒറ്റയാൾ പോരാട്ടം വർണനാതീതം . കളി ലൈവ് കാണാൻ പറ്റിയില്ലല്ലോ എന്ന മനോവിഷമം ഉണ്ടായിരുന്നു എനിക്ക് ,ഇ മത്സരത്തെ കുറിച്ച് പിന്നീട് പത്രങ്ങളിൽ വായിച്ചറിഞ്ഞപ്പോൾ .
വെറും 153 പന്തിൽ നിന്ന് 28 ഫോറിന്റെയും ,എണ്ണം പറഞ്ഞ 11 സിക്‌സറും . ഇംഗ്ലീഷ് ബൗളേഴ്‌സ് അടി കൊണ്ട് വലഞ്ഞ ഇ കളിയിൽ 96റൺസിന് ഇംഗ്ലണ്ട് ജയിക്കുകയും ചെയ്തു . ഇന്നും 17 വർഷമായി ആ റെക്കോർഡ് ആസിലിന്ടെ പേരിൽ ഭദ്രമായി കിടപ്പുണ്ട് . ഒരു നാൾ അതും തകർക്കപെടും എന്നറിയാം ,എന്നാൽ അതുപോലെ ഒരു ഇന്നിംഗ്സ് ഇനിയുമുണ്ടാവില്ലല്ലോ . ആസിൽ എന്ന കളിക്കാരൻ ക്രിക്കറ്റിൽ മാത്രം അല്ല കാർ റേസിങ്ങിലും തന്റെതായ പ്രതിഭ തെളിയിച്ചിട്ടുണ്ട് ….!!!
സനേഷ് ഗോവിന്ദ് #