Cricket legends Top News

ആൻഡി ഫ്ലവർ – ഒരു തലമുറയെ ആവേശം കൊള്ളിച്ച പോരാളി

July 28, 2019

author:

ആൻഡി ഫ്ലവർ – ഒരു തലമുറയെ ആവേശം കൊള്ളിച്ച പോരാളി

ഇന്ന് കാണുന്ന സിംബാംബ്‌വെ ആയിരുന്നില്ല,ഒരു കാലത്തു അവർ . ആരെയും തോൽപ്പിക്കാൻ പോന്നവരായിരുന്നു ഈ ചുവന്ന കുപ്പായക്കാർ . 90 കളിൽ ആരോടും കിട പിടിക്കാവുന്ന ടീമായി അവർ ഉയർന്നു. 1992 ലെ ലോകകപ്പിൽ ആണ് അവരുടെ സൂപ്പർസ്റ്റാർ ആയ ആൻഡി ഫ്ലവർ വരുന്നത്. രാജകീയ അരങ്ങേറ്റമായിരുന്നു ആൻഡിയുടേത് . അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി, അതും ലോകകപ്പിൽ. അങ്ങനൊന്ന് അതിന് മുന്പും,പിന്പും ഉണ്ടായിട്ടുമില്ല . അവിടുന്നങ്ങോട്ട് കീപ്പർമാരായാൽ ബാറ്റ് ചെയ്യാനും അറിയണമെന്ന അവസ്ഥ വരെ അദ്ദേഹം ക്രിക്കറ്റിൽ കൊണ്ട് വന്നു . കീപ്പർ-ബാറ്റ്‌സ്മാൻമാരുടെ ചരിത്രമെടുത്താൽ ആൻഡി ഫ്ലവർ എന്ന പേരില്ലാതെ ആ ചരിത്രം പൂർണമല്ല.

അസാധാരണ ബാറ്റിംഗ് പ്രതിഭ ആയിരുന്നു ആൻഡി .സ്പിന്നിനെയും,പേസിനെയും ഒരേപോലെ,ഏതു ഗ്രൗണ്ടിലും അദ്ദേഹം കളിച്ചിരുന്നു.റിവേഴ്‌സ് സ്വീപ്പിന്റെ ആസ്ഥാന അംബാസഡർ എന്ന് വേണമെങ്കിൽ ആൻഡിയെ വിശേഷിപ്പിക്കാം. ഏകദിനത്തിലായാലും,ടെസ്റ്റിലായാലും സഹോദരനായ ഗ്രാന്റ് ഫ്ലവറുമായി നടത്തിയ ബാറ്റിംഗ് പോരാട്ടങ്ങൾക്ക് തുല്യം നിക്കുന്ന ഒന്ന് ഉണ്ടെങ്കിൽ അത് ഓസ്സീസിന്റെ വോ സഹോദരന്മാരുടെ പോരാട്ടം മാത്രമാണ് .”ഫ്ലവർ പവർ “എന്നൊരു പ്രയോഗം തന്നെ ഇവരുടെ ബാറ്റിംഗ് പ്രതിഭയെ മുൻനിർത്തി അക്കാലത്തുണ്ടായിരുന്നു.

വിക്കറ്റിന് പിന്നിലും താരമായിരുന്നു ആൻഡി .നിമിഷാർദ്ധം കൊണ്ടുള്ള സ്റ്റമ്പിങ്ങുകളും ,മുഴുനീളൻ ഡൈവിംഗ് കാച്ചുകളും ആൻഡി ഫ്ലവരെ അക്കാലത്തെ ഹോട്ട് കീപ്പറാക്കി.

ടെസ്റ്റിൽ കുറേക്കൂടി അപകടകാരി ആയിരുന്നു ആൻഡി. 12 സെഞ്ചുറികൾ, അതും 51 .54 എന്ന കിടിലൻ ആവറേജ് നിലനിർത്തി കൊണ്ട്.

ഇതിലൊക്കെ പുറമെ ,സിംബാംബ്വേ എന്ന ടീമിനെ സഹോദരനുമൊത്തു ചുമലിൽ കൊണ്ട് നടന്നു ആൻഡി. ഇന്ത്യക്കെതിരെ എന്നും അപകടകാരി ആയിരുന്ന ആൻഡി,സ്പിന്നിനെ തുണയ്ക്കുന്ന ഇന്ത്യൻ പിച്ചുകളിൽ അനായാസം റൺസ് വാരിക്കൂട്ടി .

സിംബാംബ്‌വെയിലെ ആഭ്യന്തര പ്രശ്നങ്ങളും,പ്രസിഡന്റായ റോബർട് മുഗാബെയുടെ പോളിസികൾക്കു എതിരെയുള്ള അഭിപ്രായ വ്യത്യാസങ്ങളും ഒക്കെ കൂടി ആ കരിയർ പ്രതീക്ഷിച്ചതിലും 5 കൊല്ലം മുൻബെങ്കിലും അവസാനിക്കുകയായിരുന്നു . വിരമിച്ചതിനു ശേഷം 2007 ൽ ഇംഗ്ലണ്ടിന്റെ അസിസ്റ്റന്റ് കോച്ചായി തെരഞ്ഞെടുക്കപ്പെട്ട ആൻഡി,2009 ൽ മെയിൻ കോച്ചായി . 2011 ൽ ഇംഗ്ലണ്ടിനെ ടെസ്റ്റിലെ നമ്പർ വൺ ടീമാക്കി മാറ്റിയെടുത്തു റോഡിഷ്യക്കാരൻ.

Leave a comment