ബൊറൂസിയക്ക് വിജയം ; ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള അവസരം കൈവിട്ട് യൂണിയന്‍ ബെര്‍ലിന്‍
ഇന്നലെ നടന്ന മത്സരത്തില്‍ ബൊറൂസിയ ഡോർട്ട്മുണ്ട് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഹെർത്ത ബെർലിനിനെ തകർത്തു.വിജയത്തോടെ ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയ ഡോര്‍ട്ടുമുണ്ട് ഇപ്പോള്‍ ഒന്നാം സ്ഥാനത് ഇരിക്കുന്ന ബയേണ്‍ മ്യൂണിക്ക് നേടിയ അത്ര തന്നെ പോയിന്റ് നേടിയിട്ടു ഉണ്ട്.മോശം ഗോള്‍ ഡിഫറന്‍സ് ആണ് മഞ്ഞപ്പടക്ക് വിനയായത്.ബോറൂസിയക്ക് വേണ്ടി കരീം അഡെയെമി (27′) ഡോണേൽ മാലെൻ (31′) മാർക്കോ റിയൂസ് (76′) ജൂലിയൻ ബ്രാൻഡ് (90′) എന്നിവര്‍ ഗോള്‍ കണ്ടെത്തിയപ്പോള്‍ ബെര്‍ലിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത് ലൂക്കാസ് ടൂസാർട്ട് ആയിരുന്നു.
ബുണ്ടസ്ലിഗയില്‍ ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ യൂണിയന്‍ ബെര്‍ലിനും ഷാല്‍ക്കെയും സമനിലയില്‍ പിരിഞ്ഞു.വിജയിച്ചാല്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ കഴിയുമായിരുന്നിട്ടും ഷാല്‍ക്കെക്കെതിരെ ഒരു ഗോള്‍ നേടാന്‍ യൂണിയന്‍ ബെര്‍ലിന് കഴിഞ്ഞില്ല.ഇപ്പോള്‍ ബുണ്ടസ്ലിഗയില്‍ ആദ്യ മൂന്നു സ്ഥാനത് ഉള്ള ബയേണ്‍, ഡോര്‍ട്ടുമുണ്ട്, ബെര്‍ലിന്‍ എന്നിവര്‍ക്ക് എല്ലാം 43 പോയിന്‍റുകള്‍ ആണ്.ജര്‍മന്‍ ടോപ് ലീഗ് ഈ അടുത്തൊന്നും ഇത്രക്ക് മത്സരാധിഷ്ട്ടിതം ആയിരുന്നില്ല.