മല്ലോര്ക്കയേ കീഴ്പ്പെടുത്താന്‍ മാഡ്രിഡ്
ഒന്നാം സ്ഥാനത് ഇരിക്കുന്ന ബാഴ്സയുമായുള്ള അഞ്ചു പോയിന്റ് ലീഡ് ചുരുക്കി രണ്ടാക്കുക എന്ന ലക്ഷ്യത്തില്‍ റയല്‍ മല്ലോര്‍ക്കയിലേക്ക് യാത്ര ചെയ്യുന്നു.സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയാതെ പോയ മാഡ്രിഡിന് ലാലിഗ ടേബിളില്‍ തിരിച്ചടി ലഭിച്ചതായിരുന്നു ഇകഴിഞ്ഞ വാരങ്ങള്‍.കഴിഞ്ഞ മത്സരത്തില്‍ വലന്‍സിയക്കെതിരെ എതിരില്ലാത്ത രണ്ട് ഗോള്‍ വിജയം നേടി കൊണ്ട് മാഡ്രിഡ് തിരിച്ചു വരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചു എങ്കിലും പല താരങ്ങളുടെയും സേവനം പരിക്ക് മൂലം ലഭിക്കില്ല എന്നത് അന്‍സലോട്ടിയെ സമ്മര്‍ദത്തില്‍ ആഴ്ത്തുന്നു.
ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം ആറര മണിക്ക് ആണ് മത്സരം.ലീഗ് പട്ടികയില്‍ പത്താം സ്ഥാനത്താണ് മല്ലോര്‍ക്ക ഇപ്പോള്‍.ഈ സീസണില്‍ ഇതിനു മുന്നേ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് ഒന്നിനെതിരായ നാല് ഗോളുകള്‍ക്ക് റയല്‍ ജയം നേടിയിരുന്നു.ഇന്നത്തെ മത്സരത്തില്‍ വാസ്ക്വസ്,ബെന്‍സെമ,മെന്റി,മിലിട്ടാവോ എന്നിവര്‍ കളിച്ചേക്കില്ല.