പ്രൊ കബഡി ലീഗിൽ ഗുജറാത്ത് ഫോർച്യൂൺജയൻറ്സിന് തകർപ്പൻ ജയം
ഹൈദരാബാദ്: 2019 പ്രൊ കബഡി ലീഗിൽ ഇന്നലെ നടന്ന പത്താം മത്സരത്തിൽ ഗുജറാത്ത് ഫോർച്യൂൺജയൻറ്സ് യുപി യോദ്ധയെ തോൽപ്പിച്ചു. 25 പോയിന്റ് വ്യത്യാസത്തിലാണ് ഗുജറാത്ത് ഫോർച്യൂൺ ജയൻറ്സ് ജയിച്ചത്. രോഹിത് ഗൂലിയയും,സച്ചിനും ആണ് ഗുജറാത്തിന്റെ വിജയ ശിൽപ്പികൾ. 44-19 എന്ന വലിയ സ്കോറിനാണ് ഗുജറാത്ത് വിജയം സ്വന്തമാക്കിയത്.
കളിച്ച രണ്ട് മത്സരങ്ങളും തോറ്റ യുപി യോദ്ധ പോയിന്റ് നിലയിൽ ഏറ്റവും താഴെ ആണ്. രോഹിത് ഗൂലിയ ഇന്നലത്തെ മത്സരത്തിൽ 11 പോയിന്റ് ആണ് നേടിയത്. തുടക്കം മുതൽ അക്രമിച്ച് കളിച്ച ഗുജറാത്ത് പോയിന്റുകൾ അനായാസം നേടി. ഒന്നാം പകുതി അവസാനിച്ചപ്പോൾ 19-9 എന്ന സ്‌കോറിൽ ഗുജറാത്ത് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ 25 പോയിന്റ് ആണ് ഗുജറാത്ത് നേടിയത്. ശ്രീകാന്ത് ജാധവ് ആണ് യുപിയുടെ ടോപ് സ്‌കോറർ. അഞ്ച് പോയിന്റ് ആണ് ശ്രീകാന്ത് നേടിയത്. റെയിഡിംഗിലും, പ്രതിരോധത്തിലും ഗുജറാത്ത് തന്നെയാണ് മുന്നിൽ. ഈ സീസണിലെ രണ്ടാം മത്സരവും ജയിച്ച ഗുജറാത്ത് ഇപ്പോൾ പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്താണ്.