നോർത്ത് ലണ്ടൻ ഡെർബിയിൽ സ്പർസിനെ തോൽപ്പിച്ച് ആഴ്സണൽ
ഞായറാഴ്ച ടോട്ടൻഹാം ഹോട്സ്പർ സ്റ്റേഡിയത്തിൽ നടന്ന നോർത്ത് ലണ്ടൻ ഡെർബിയിൽ ടോട്ടൻഹാമിനെ 2-0ന് തോൽപ്പിച്ച ആഴ്സണൽ ലീഗ് പട്ടികയിലെ തങ്ങളുടെ ലീഡ് എട്ടാക്കി വര്‍ധിപ്പിച്ചു.ഹ്യൂഗോ ലോറിസിന്റെ സെൽഫ് ഗോളിൽ നിന്ന് ലീഡ് നേടിയ ആഴ്സണല്‍ ആദ്യ പകുതിയില്‍ തന്നെ മാര്ട്ടിന് ഒഡേഗാര്‍ഡ് നേടിയ ഗോളോടെ ലീഡ് ഇരട്ടിപ്പിച്ച് തങ്ങളുടെ ചിരവൈരികള്‍ ആയ ടോട്ടന്‍ഹാമിനെ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടു.
രണ്ടാം പകുതിയില്‍ അറ്റാക്കിങ്ങില്‍ കൂടുതല്‍ മൂര്‍ച്ച കൊണ്ടുവരാന്‍ ടോട്ടന്‍ഹാമിന് കഴിഞ്ഞു എങ്കിലും ആഴ്സണലിന്റെ പ്രതിരോധം ഉറച്ചുനിന്നതിനാൽ സ്പർസിന്റെ മുന്നേറ്റ ശ്രമങ്ങൾ ഒരു ഫിനിഷിംഗ് ടച്ച് ഇല്ലാതെ തുടർന്നു.മുഴുവൻ സമയ വിസിലിനുശേഷം, ഗോൾകീപ്പർ റാംസ്ഡെയ്ലിനെ പിന്നിൽ നിന്ന് ഒരു സ്പർസ് ആരാധകൻ ചവിട്ടിയതായി കാണപ്പെട്ടു, ഇത് ഇരു ടീമുകൾക്കുമിടയിൽ ഒരു കലഹത്തിന് കാരണമായി.മാഞ്ചസ്റ്റർ സിറ്റിയുടെ തോൽവി മുതലെടുത്ത് 18 മത്സരങ്ങളിൽ നിന്ന് 47 പോയിന്റ്റും കൂടാതെ എട്ട് പോയിന്റ് ലീഡുമായി ആഴ്സണൽ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്താണ്, 33 പോയിന്റുമായി സ്പർസ് അഞ്ചാം സ്ഥാനത് തുടരുന്നു.