സ്പാനിഷ് സൂപ്പര്‍ കോപ ; സാവിക്ക് കീഴില്‍ ബാഴ്സയുടെ ആദ്യ കിരീടം !!!!!
ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തി ബാഴ്സലോണ സ്പാനിഷ് സൂപ്പര്‍ കോപ ട്രോഫി നേടി.ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആണ് ബാഴ്സലോണ ഒരു ട്രോഫി നേടുന്നത്.മാനേജര്‍ എന്ന നിലയില്‍ സാവി ബാഴ്സയുമൊത്ത് നേടിയ ആദ്യ കിരീടം കൂടിയാണിത്.
തുടക്കം മുതല്‍ക്ക് തന്നെ അക്രമിച്ച് കളിച്ച ബാഴ്സലോണ റയല്‍ പ്രതിരോധത്തിന് തലവേദന സൃഷ്ട്ടിച്ച് കൊണ്ടിരുന്നു.33 ആം മിനുട്ടില്‍ പെഡ്രി തുടങ്ങി വെച്ച കളി ഒരു മനോഹരമായ പാസിലൂടെ ഗാവിക്ക് വെച്ചു നീട്ടി ലെവന്‍ഡോസ്ക്കി ആദ്യ ഗോളിന് വഴിയൊരുക്കി.രണ്ടാം ഗോള്‍ ലെവന്‍ഡോസ്ക്കിക്ക് വേണ്ടി വഴിയൊരുക്കിയത് ആകട്ടെ കൊണ്ട് ഗാവിയും.69 ആം മിനുട്ടില്‍ മിഡ്ഫീല്‍ഡര്‍ പെഡ്രിക്ക് ബോക്സിനുള്ളിലെക്ക് ഒരു മികച്ച പാസ് നല്കി ഗാവി തന്റെ രണ്ടാം അസിസ്റ്റും രേഖപ്പെടുത്തി.എക്സ്ട്രാ ടൈമില്‍ സെബയോസ് നല്കിയ കട്ട്ബാക്ക് പാസ് വലയിലെത്തിച്ച് ബെന്‍സെമ റയലിന് വേണ്ടി ആശ്വാസ ഗോള്‍ കണ്ടെത്തി.ഒരു ഗോളും രണ്ടു അസിസ്റ്റും നേടിയ ഗാവി തന്നെ ആണ് മത്സരത്തിലെ താരം.പ്രതിരോധത്തില്‍ അലാബയുടെ അഭാവം റയലിന് വലിയൊരു തിരിച്ചടി തന്നെ ആയിരുന്നു.കൂടാതെ കൂണ്ടേ, അറൌഹോ, ക്രിസ്റ്റ്യന്‍സണ്‍,ബാല്‍ഡേ എന്നിവരുടെ പ്രതിരോധ കോട്ടയെ തകര്‍ക്കാന്‍ ബെന്‍സെമ – വിനീഷ്യസ് നയിക്കുന്ന ഫോര്‍വേഡ് നിരക്ക് കഴിഞ്ഞില്ല.ആദ്യ പകുതിയില്‍ ഒരു ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് പോലും നേടാന്‍ കഴിയാത്ത വിധം ദുര്‍ബലം ആയിരുന്നു റയലിന്റെ അട്ടാക്കിങ്ങ്.