ആഷസ് പരമ്ബരയ്ക്കുള്ള 17 അംഗ ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു
ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. പതിനേഴങ്ങ ടീമിനെ ആണ് പ്രഖ്യാപിച്ചത്. മൈക്കല്‍ നെസറാണ് ടീമിലെ പുതിയമുഖം. പരിശീലന മത്സരത്തിൽ മികച്ച പ്രകടനം ആണ് മൈക്കല്‍ നടത്തിയത്. ബാന്‍ക്രോഫ്‌റ്റ് ടീമിൽ ഇടം നേടി. പരിശീലന മത്സരത്തിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഒൻപത് മാസത്തെ വിലക്ക് കഴിഞ്ഞ വര്‍ഷം അവസാനിച്ചെങ്കിലും ഇതുവരെയും അദ്ദേഹത്തെ ഒരു മത്സരത്തിലും കളിപ്പിച്ചിരുന്നില്ല.
മധ്യനിര ബാറ്റ്സ്മാൻ ഉസ്‌മാൻ ഖവാജ ടീമിൽ ഇടം നേടി. ലോകകപ്പ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മത്സരത്തിൽ പരിക്ക് പറ്റിയ താരം ആഷസിൽ ഉണ്ടാകുമെന്നാണ് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ലോകകപ്പിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച അലക്സ് കാരിയ്ക്ക് ടീമിൽ ഇടം ലഭിച്ചില്ല. ഒരിടവേളക്ക് ശേഷം വിക്കറ്റ് കീപ്പര്‍ മാത്യു വേഡും ടീമിൽ തിരിച്ചെത്തി. ടീമിൽ ഒരേ ഒരു സ്‌പിന്നർ ആയി നേഥന്‍ ലയണ്‍ മാത്രമാണ് ഉള്ളത്. ഓഗസ്റ്റ് ഒന്ന് മുതൽ സെപ്തംബര് 16 വരെയാണ് ടെസ്റ്റ് പരമ്പര നടക്കുന്നത്.
ഓസ്‌ട്രേലിയന്‍ ടീം: ടിം പെയ്ന്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാത്യു വേഡ്, ഡേവിഡ് വാര്‍ണര്‍. പാറ്റ് കമ്മിന്‍സ്, മാര്‍ക്കസ് ഹാരിസ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ,നഥാന്‍ ലയണ്‍, മിച്ചല്‍ മാര്‍ഷ്, മൈക്കല്‍ നെസര്‍, ജെയിംസ് പാറ്റിന്‍സണ്‍, പീറ്റര്‍ സിഡില്‍, മാര്‍നസ് ലാബുഷെയ്ന്‍