സീരി എ യില്‍ ഇന്ന് റോമയെ ചലഞ്ച് ചെയ്യാന്‍ ഫിയോറെന്റ്റീന
സീരി എ യില്‍ ഇന്ന് ലീഗ് പട്ടികയില്‍ ഏഴാം സ്ഥാനത് ഉള്ള റോമയും ഒന്‍പതാം സ്ഥാനത്തുള്ള ഫിയോറന്റീനയും തമ്മില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.ഇന്ത്യന്‍ സമയം രാത്രി ഒന്നേകാല്‍ മണിക്ക് റോമന്‍ ഹോം ഗ്രൗണ്ട് ആയ ഒളിമ്പിക്കോ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.
സീരി എ ലീഗില്‍ മികച്ച തുടക്കം കാഴ്ച്ചവെച്ചു എങ്കിലും റോമയുടെ നിലവിലെ ഫോം മാനേജര്‍ മൊറീഞ്ഞോക്ക് തലവേദന സൃഷ്ട്ടിക്കുന്നു.കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ വെറും ഒരു ജയം മാത്രമാണ് അവര്‍ക്ക് നേടാന്‍ ആയത്.തുടക്കത്തില്‍ ടോപ് ഫോര്‍ സ്ഥാനം നേടി ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടുക എന്ന ലക്ഷ്യത്തോടെ ലീഗ് ആരംഭിച്ച റോമ നാലാം സ്ഥാനത്തുള്ള ഇന്റര്‍ മിലാനുമായുള്ള പോയിന്റ് വിത്യാസം നിലവില്‍ ആറാണ്.എങ്ങനെയും ഈ അവസ്ഥ മൊറീഞ്ഞോക്ക് മറികടക്കേണ്ടത് ഉണ്ട്. തുടക്കത്തില്‍ സ്ഥിരത കണ്ടെത്താന്‍ പാടുപ്പെട്ട ഫിയോറെന്റ്റീന ആകട്ടെ നിലവില്‍ മെച്ചപ്പെട്ട അവസ്ഥയില്‍ ആണ്.കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ ഒരേയൊരു തോല്‍വി മാത്രമാണ് അവര്‍ നേരിട്ടത്.ഇന്നത്തെ മത്സരത്തില്‍ ജയിക്കാന്‍ ആയാല്‍ എട്ടാം സ്ഥാനത്തേക്ക് കയറ്റം ലഭിക്കുന്ന ഫിയോറെന്റ്റീനക്ക് യൂറോപ്പ്യന്‍ യോഗ്യത നേടുന്നതിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഒരു കൈ പയറ്റുവാനും കഴിഞ്ഞേക്കും.