റോബർട്ട് ലെവൻഡോസ്ക്കിയുടെ വിലക്ക് നിലനില്ക്കും
സസ്പെൻഷനുമായി ബന്ധപ്പെട്ട അപ്പീൽ ഒടുവിൽ നിരസിക്കപ്പെട്ടതിനെത്തുടർന്ന് ബാഴ്സലോണ ടോപ് സ്കോറർ റോബർട്ട് ലെവൻഡോസ്കിക്ക് മൂന്നു മത്സരങ്ങളില്‍ നിന്ന് ബാന്‍ ലഭിച്ചേക്കും.സ്പാനിഷ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഓഫ് സ്പോർട്സ് ബുധനാഴ്ച യോഗം ചേർന്ന് നിരോധനം നിലനിൽക്കുമെന്ന് പരസ്യമായി അറിയിച്ചു.
വിലക്കിന് അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് എസ്പാൻയോളിനെതിരെ കളിക്കാൻ ലെവൻഡോവ്സ്കിക്ക് അനുമതി ലഭിച്ചു, ഇത് എസ്പാൻയോളിൽ നിന്ന് പരാതികൾ ലഭിക്കാന്‍ കാരണമായി.അതിനാല്‍ താരത്തിന്റെ വിലക്ക് വീണ്ടും നിലവില്‍ വന്നേക്കും.ഇതിനെതിരെയും അപ്പീല്‍ നല്കാന് ബാഴ്സക്ക് കഴിയും,എന്നാല്‍ അതത്ര ലളിതം ആയേക്കില്ല.ഇന്നലത്തെ കോപ ഡേല്‍ റിയ മത്സരത്തില്‍ ലെവന്‍ഡോസ്ക്കിയേ സാവി ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.പോളിഷ് സ്ട്രൈക്കറുടെ അഭാവത്തില്‍ നേരിയ സമ്മര്‍ദത്തില്‍ ആണ് ബാഴ്സ കളിച്ചത്. ലെവന്‍ഡോസ്ക്കിയുടെ അഭാവത്തില്‍ മെംഫിസ് ഡീപെയ്,അന്‍സൂ ഫാട്ടി,ടോറസ് എന്നിവര്‍ക്ക് സാവിയുടെ വിശ്വാസ്യത പിടിച്ചു പറ്റാനുള്ള ഒരു മികച്ച അവസരം ആണ് ലഭിച്ചിരിക്കുന്നത്.