നെതർലൻഡ്‌സും അർജന്റീനയും മത്സരം കവർ ചെയ്യുന്നതിനിടെ യുഎസ് മാധ്യമപ്രവർത്തകൻ ഗ്രാന്റ് വാൽ അന്തരിച്ചു
അർജന്റീനയും നെതർലൻഡും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനിടെ തളര്‍ന്നു വീണ സിബിഎസ് സ്‌പോർട്‌സിന്റെ അമേരിക്കൻ പത്രപ്രവർത്തകൻ ഗ്രാന്റ് വാൽ അന്തരിച്ചു.48 വയസ്സായ അദ്ദേഹത്തിന്റെ മരണം വെള്ളിയാഴ്ച എൻപിആർ റിപ്പോർട്ടർ ആണ് സ്ഥിതീകരിച്ചത്.തന്റെ സഹോദരന്റെ മരണം സ്വാഭാവികമല്ലെന്ന് ആരോപിച്ച് സഹോദരൻ എറിക് വാൽ തന്റെ സഹോദരനെ കൊന്നത് ഖത്തർ സർക്കാരാണെന്നുള്ള വിചിത്രമായ ആരോപണവും നടത്തിയത് ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു.
അമേരിക്ക വേല്‍സ് മത്സരത്തിനിടെ എല്‍ജിബിട്ടിക്യൂ സംഘടനയെ പിന്തുണച്ച് ടി ഷര്‍ട്ട് ധരിച്ചതിനാല്‍ അദ്ദേഹത്തിനെ സംഘാടകര്‍ സ്റ്റേഡിയത്തിനുള്ളിലേക്ക് കയറ്റിയിരുന്നില്ല.ഈ വാര്‍ത്ത പല ഇടങ്ങളിലും ശ്രദ്ധ ആകര്‍ഷിച്ചു എന്നും അതിനുശേഷം സഹോദരന് പല ഇടങ്ങളില്‍ നിന്നും വധഭീഷണി ലഭിച്ചു എന്നും ഗ്രാന്‍റ് വാഹ്ലിന്റെ സഹോദരന്‍ ആയ എറിക് വാൽ വെളിപ്പെടുത്തി.എന്നാല്‍ ഗ്രാന്‍റ് വാഹ്ളിന്റെ ഭാര്യയും അമേരിക്കന്‍ ഫുട്ബോള്‍ ഫെടെരറേന്‍ ഫെഡറേഷനും ഈ ആരോപണങ്ങള്‍ക്ക് മറുപടി ഒന്നും തന്നെ നല്‍കിയിട്ടില്ല.