Cricket Top News

ധോണിയുടെ വിരമിക്കല്‍ ഉടനില്ല; ലോകകപ്പ് വരെ തുടരും

July 25, 2019

author:

ധോണിയുടെ വിരമിക്കല്‍ ഉടനില്ല; ലോകകപ്പ് വരെ തുടരും

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ഇപ്പോഴും അഭ്യൂഹങ്ങൾ പരക്കുകയാണ്. ഇത്തവണത്തെ ലോകകപ്പിനു ശേഷം അദ്ദേഹം വിരമിക്കലിനെക്കുറിച്ച് വെളിപ്പെടുത്തുമെന്നായിരുന്നു ഏവരും കരുതിയതെങ്കിലും ധോണി മൗനം പാലിക്കുകയാണ് ചെയ്തത്.

അടുത്ത മാസത്തെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലുള്ള ടീമില്‍ ടീമിൽ നിന്നും രണ്ട് മാസത്തെ ചെറിയ ഇടവേളയെടുത്തിരിക്കുന്ന ധോണി ഇന്ന് സൈനീക പരിശീലങ്ങൾക്കായി തുടക്കം കുറിച്ചു. വിരമിക്കല്‍ തീരുമാനം ധോണി നീട്ടാനുള്ള കാരണത്തിന് പിന്നില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭ്യര്‍ഥനയാണെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യൻ ടീമിനൊപ്പം തുടരാന്‍ ധോണിയോട് കോലി ആവശ്യപ്പെട്ടതായും അതെ തുടർന്ന് വിരമിക്കല്‍ തീരുമാനം പിന്‍വലിചെന്നുമാണ് സൂചന. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

38 വയസിലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലാത്ത താരം ടീമിലെ ഏതു യുവതാരത്തെയും കടത്തിവെട്ടുന്ന ശാരീരിക ക്ഷമതയുള്ള ആളാണ്. റിഷഭ് പന്തിനെ ധോണിയുടെ പിന്‍ഗാമിയായി ഉയര്‍ത്തിക്കൊണ്ടുവരാനാണ് കോലി ആഗ്രഹിക്കുന്നത്.

Leave a comment