ദക്ഷിണ കൊറിയക്കെതിരെയുള്ള മത്സരത്തില്‍ നെയ്‌മര്‍ തിരിച്ചെത്തിയേക്കും എന്ന പ്രതീക്ഷ പങ്കു വെച്ച് കോച്ച് ടിറ്റെ
ദക്ഷിണ കൊറിയയുമായുള്ള ലോകകപ്പ് 16-ാം റൗണ്ട് പോരാട്ടത്തിന് മുന്നോടിയായി നെയ്മർ ടീമിലേക്ക് തിരിച്ചെത്തുമെന്ന വാര്‍ത്ത ബ്രസീല്‍ ആരാധകര്‍ക്കും കാംപിലും വലിയ സന്തോഷവും ആവേശവുമാണ് നല്‍കിയിരിക്കുന്നത്.സെർബിയയ്‌ക്കെതിരായ ബ്രസീലിന്റെ ഓപ്പണിംഗ് ഗെയിമിൽ പരിക്കേറ്റ് പുറത്തായ താരം ശേഷിക്കുന്ന രണ്ടു മത്സരങ്ങളിലും കളിച്ചിട്ടില്ല.ലോകകപ്പ് അവസാനിക്കുന്നതിന് മുമ്പ് തനിക്ക് തിരിച്ചുവരാൻ കഴിയില്ല എന്ന് താരം സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയിരുന്നു എങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ ബ്രസീലിയന്‍ താരത്തിനു അനുകൂലമായി ഭവിച്ചിരിക്കുന്നു.
തിങ്കളാഴ്‌ച റൗണ്ട് ഓഫ് 16 മത്സരത്തില്‍ നെയ്മര്‍ എന്തായാലും ടീമില്‍ ഇടം നേടാനുള്ള സാധ്യത വളരെ അധികം ആണ് എന്ന് കോച്ച് ടിറ്റെ വെളിപ്പെടുത്തിയിട്ടുണ്ട്.വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, റിച്ചാർലിസൺ എന്നിവര്‍ അടങ്ങുന്ന ഒരു മികച്ച യുവ നിര തന്നെ ബ്രസീലിനു ഉണ്ട് എങ്കിലും നെയ്മറിനെ പോലൊരു സൂപ്പര്‍ താരത്തിന്‍റെ സാന്നിധ്യം ബ്രസീല്‍ നിരക്ക് നല്‍കുന്ന ആത്മവിശ്വാസത്തിന്റെ അളവ് വളരെ വലുത് തന്നെ ആയിരിക്കും.