അന്റോയ്ൻ ഗ്രീസ്മാന്റെ ഗോള്‍ റദ്ദ് ചെയ്തതിലെ കാരണം ഫിഫയില്‍ നിന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ
2022 ഫിഫ ലോകകപ്പിൽ ടുണീഷ്യയോട് 1-0 നു ഫ്രാന്‍സ് തോൽവി ഏറ്റുവാങ്ങിയ മത്സരത്തില്‍ അന്റോയിൻ ഗ്രീസ്മാന്റെ അനുവദിക്കാത്ത ഗോളിനെക്കുറിച്ച് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ ഫിഫയോട് വിശദീകരണം ആവശ്യപ്പെട്ടതായി ലെ പാരിസിയൻ റിപ്പോർട്ട് ചെയ്യുന്നു.സ്റ്റോപ്പേജ് ടൈമിൽ അത്ലറ്റിക്കോ മാഡ്രിഡ് താരം ലെസ് ബ്ലൂസിനായി സമനില നേടി എങ്കിലും വാര് അവലോകനത്തെത്തുടർന്ന് ബിൽഡപ്പിൽ ഫ്രഞ്ച് താരം ഓഫ്സൈഡില്‍ ആയതിനാല്‍ ഗോള്‍ റഫറി റദ്ദ് ചെയ്തിരുന്നു.
ലീഗില്‍ ഒന്നാം സ്ഥാനത് തുടരുന്നു എങ്കിലും ഈ ലോകക്കപ്പിലെ ആദ്യ തോല്‍വിയാണ് ഫ്രാന്‍സ് ഇന്നലെ നേരിട്ടത്.ഫ്രഞ്ച് ഫുട്ബോൾ ഭരണസമിതിയായ എഫ്എഫ്എഫ് ഇപ്പോൾ ഫിഫയില്‍ നിന്ന് തീരുമാനത്തിൽ വ്യക്തത ആവശ്യപ്പെടുന്നുണ്ട്.നിലവിലെ ലോക ചാമ്പ്യൻമാർ ഇപ്പോൾ ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായ പോളണ്ടിനെ അവരുടെ 16-ാം റൗണ്ട് പോരാട്ടത്തിൽ ഞായറാഴ്ച നേരിടും.ഇന്നലെ ഫ്രാൻസിനെതിരെ അവിസ്മരണീയ വിജയം നേടിയ ടുണീഷ്യ മൂന്നാം സ്ഥാനം നേടി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരിക്കുന്നു.