ദക്ഷിണ കൊറിയയ്ക്കെതിരെ പോർച്ചുഗലിന്റെ ആദ്യ ഇലവനില്‍ റൊണാള്‍ഡോ ഉണ്ടാകില്ല
ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ പോർച്ചുഗലിന്റെ അവസാന മത്സരത്തിന് മുന്നോടിയായുള്ള പരിശീലനം ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കെടുത്തിട്ടില്ല.മാർക്ക നല്കിയ റിപ്പോര്‍ട്ട് പ്രകാരം ഫിഫ ലോകകപ്പിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ റൊണാൾഡോയെ ബെഞ്ചിലിരുത്താന്‍ ആണ് കോച്ച് സാന്റോസിന്റെ തീരുമാനം.പരിക്കേറ്റ താരങ്ങളായ ഒട്ടാവിയോ, ഡാനിലോ പെരേര, ന്യൂനോ മെൻഡസ് എന്നിവരുടെ സേവനം പോര്‍ച്ചുഗല്‍ ടീമിന് ലഭിച്ചേക്കില്ല.
റൗണ്ട് ഓഫ് 16-ൽ പോർച്ചുഗൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ച ഈ സാഹചര്യത്തില്‍ ദക്ഷിണ കൊറിയയ്ക്കെതിരായ മത്സരത്തിൽ ഫെർണാണ്ടോ സാന്റോസ് ഒരു പരീക്ഷണ ഇലവന് പയറ്റാനുള്ള തീരുമാനത്തില്‍ ആണത്രേ.റൊണാള്‍ഡോക്ക് പകരം റാഫേൽ ലിയോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടില്‍ പറയുന്നുണ്ട്.






































