‘വെറും ഏകദിന വസന്തങ്ങൾ’
ഏകദിന വസന്തങ്ങൾ എന്ന പ്രയോഗത്തിൽ ലജ്ജിച്ചു തല താഴ്ത്തേണ്ടി വരുന്നതിൽ ഖേദമുണ്ട്. രോഹിത് ശർമ്മ, കെ എൽ രാഹുൽ, എന്നിവരെല്ലാം തന്നെ ഒരു ടി ട്വൻറി ഔട്ട് ഫിറ്റിന്റെ സ്കോറിങ് വേഗത കളയുന്ന കളിക്കാരാണ്. ആങ്കറിങ് മോഡിൽ ടി ട്വൻറി കളിക്കുന്ന 3 പേരൊക്കെ ഒരുമിച്ചു വരുന്നൊരു ടോപ് ഓർഡറുള്ള ബാറ്റിംഗ് നിരയുടെ അവസ്ഥ ദയനീയമായിരിക്കും.എല്ലാവർക്കും സെറ്റാവാൻ അറ്റ് ലീസ്റ്റ് 10 പന്തെങ്കിലും വേണം. ഈ ടൂർണമെന്റിൽ 136 സ്ട്രൈക്ക് റേറ്റിൽ കളിച്ച കോഹ്ലി പക്ഷേ മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയത്.തുടക്കവും മിഡിൽ ഓവറുകളും സ്ലോഗ് ഓവറുകളും വരെ കൈകാര്യം ചെയ്യേണ്ട രീതിയിലുള്ള പ്രഷറാണ് കോഹ്ലിയും സൂര്യയും അനുഭവിച്ചത്. അതായത് ഇന്ത്യൻ ബാറ്റിംഗ് നിരയിൽ മിക്ക കളികളിലും പ്രൊപ്പർ ടോപ് ഓർഡറും മിഡിൽ ഓർഡറും ഫിനിഷർമാരും ഇല്ലായിരുന്നു. എല്ലാം ചെയ്തത് കോഹ്ലിയും സൂര്യകുമാറും തന്നെ. രണ്ടു നല്ല ഓപ്പണർമാർ മികച്ച തുടക്കം നൽകുന്നൊരു ടീമിൽ പോസിറ്റീവ് ആയി കളിക്കുന്ന കോഹ്ലിക്ക് തീർച്ചയായും സ്ഥാനമുണ്ട്, അറ്റ് ലീസ്റ്റ് ഒരു കൊല്ലത്തേക്ക് എങ്കിലും.
നേരത്തേ പറഞ്ഞത് പോലെ സൂര്യകുമാർ യാദവ് ക്രീസിലുള്ള സമയം മാത്രമാണ് ഇന്ത്യ പ്രൊപ്പർ ടി ട്വൻറി കളിച്ചത്. അല്ലാത്തപ്പോഴെല്ലാം 90 കളിലെ ഏകദിനവും 2022 ലെ ഏകദിനവും മാറിമാറി സമ്മേളിച്ച ഒരു ജുഗൽ ബന്ദിയായിരുന്നു. ഇന്ത്യൻ ബാറ്റിംഗ്. കളിച്ച 6 കളികളിൽ നിന്നും ഇന്ത്യയുടെ പവർ പ്ലെ ശരാശരി 36 ആയിരുന്നു.മൂന്നു കളികളിലെ ആദ്യ ഓവറുകളിൽ കെ. എൽ രാഹുൽ രണ്ടെണ്ണം മെയ്ഡനാക്കി ഒന്നിൽ 1 റൺസെടുത്തു.തീർത്തും നെഗറ്റിവ് ആയ സമീപനത്തിലൂടെ ഒരിക്കലും ഒരു ലോകകപ്പ് ജയിക്കാൻ സാധിക്കില്ല.3 ദുർബലർ ഗ്രൂപ്പിൽ ഉണ്ടായിരുന്നത് കൊണ്ട് സെമി കണ്ടു. ആദ്യ നോക്ക് ഔട്ടിൽ വീണു.160 പ്ലസ് റൺസ് എടുത്തൊരു ടോപ് ടീമിനെതിരെ ആ സ്‌കോർ ഡിഫൻഡ് ചെയ്യണമെങ്കിൽ നിങ്ങളുടെ പക്കൽ ഷഹീൻ ഷാ അഫ്രിദിയും ഹാരിസ് റൗഫും ഉണ്ടായിരിക്കണം. സെയിം നെഗറ്റീവ് ബാറ്റിംഗ് അപ്പ്രോച് ഉള്ള പാകിസ്ഥാൻ ഫൈനൽ കണ്ടതിൽ ഭാഗ്യത്തിനും(ഭൂലോക ദുരന്തങ്ങളായ ബൈലാറ്ററൽ സീരീസ് ബുള്ളികളായ സൗത്ത് ആഫ്രിക്കക്കും ) അവരുടെ ടോപ് ക്ലാസ് ബൗളിംഗ് നിരക്കും പങ്കുണ്ട്.
യംഗ് പ്ലയേഴ്‌സിനെ ടീമിലെടുക്കാൻ ഇനിയെങ്കിലും സംശയിച്ചു നിൽക്കരുത്. പരിചയസമ്പത്ത് അവർ കളിച്ചുണ്ടാക്കികോളും. രോഹിത് ശർമ്മ &കെ. എൽ രാഹുൽ ആദ്യം എടുത്ത് പുറത്തിടേണ്ട പേരുകൾ.ഹാർദ്ദിക് പാണ്ട്യയുടെ നേതൃത്വത്തിൽ ഒരു പുതിയ സെറ്റപ്പ് നിലവിൽ വരേണ്ടതാണ്. പൃഥ്വി ഷാ, സഞ്ജു സാംസൺ, ത്രിപാഠി,രജത് പടിദാർ,ഇഷാൻ കിഷൻ എന്നിവരിൽ തകർപ്പൻ ഫോമിൽ തുടരുന്നവരൊക്കെ ടീമിൽ എത്തണം. അർഷ് ദീപ് ഒഴിച്ചാൽ ഇപ്പോഴത്തെ ടീമിലെ ഒരു പേസർക്കും ഒരു ടി ട്വൻറി ഇലവനിൽ ഇടം പിടിക്കാനുള്ള യോഗ്യതയില്ല. മൊഹ്‌സിൻ ഖാനെയൊക്കെ കണ്ണുമടച്ചു ഫസ്റ്റ് ഇലവനിലേക്ക് കൊണ്ട് വരണം, ഉമ്രാൻ മാലികിനെ groom ചെയ്തെടുക്കണം, രവി ബിഷനോയി സ്ഥിരം സാന്നിധ്യമാകണം.
ആദ്യം മാറേണ്ടത് ഇന്ത്യയുടെ ടി ട്വൻറി കോച്ചാണ് എന്ന് പറയേണ്ടി വരുന്നതിൽ ഖേദമില്ല. ടെസ്റ്റിൽ അദ്ദേഹം തന്നെയാണ് ബെറ്റർ എങ്കിലും ലിമിറ്റഡ് ഓവർ ക്രിക്കറ്റിന് ഒട്ടും ചേരാത്ത സ്ട്രാറ്റജിയും സെലക്ഷൻ പ്രോസസും പഴഞ്ചൻ സമീപനവും കൈവശമുള്ള രാഹുൽ ദ്രാവിഡ് മാറ്റങ്ങൾക്കനുസരിച്ചു അതിവേഗം അഡാപ്റ്റ് ചെയ്യേണ്ട ഈ ഫോർമാറ്റിന് യോജിക്കുന്ന വ്യക്തിയേയല്ല.. പത്തു കൊല്ലം പുറകിലേക്ക് നയിക്കാൻ മാത്രം ഉപകാരപ്പെട്ടേക്കാവുന്ന ഒരു കോച്ചും തന്ത്രങ്ങളും ഇന്ത്യൻ ലിമിറ്റഡ് ഓവർ ക്രിക്കറ്റിനെ എവിടെയും എത്തിക്കില്ല..