ഡോര്‍ട്ടുമുണ്ടിനെ തങ്ങളുടെ കോട്ടയിലേക്ക് സ്വാഗതം ചെയ്ത് വൂള്‍വ്സ്ബര്‍ഗ്
ചൊവ്വാഴ്ച ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ കളിക്കാന്‍ ഇറങ്ങുമ്പോള്‍ ലീഗിലെ അപരാജിത കുതിപ്പ് ഏഴ് മത്സരങ്ങളിലേക്ക് നീട്ടാനാണ് വോൾഫ്സ്ബർഗ് ലക്ഷ്യമിടുന്നത്.അതേസമയം, ഡോര്‍ട്ടുമുണ്ട് അവരുടെ തുടർച്ചയായ നാലാമത്തെ ബുണ്ടസ്‌ലിഗ വിജയം ലക്ഷ്യമിടുന്നു.ഇന്നത്തെ മത്സരത്തില്‍ വേര്‍ഡര്‍ ബ്രമനോട് ബയേണ്‍ പരാജയപ്പെടുകയാണെങ്കില്‍ ഒന്നാം സ്ഥാനത്തേക്ക് കയറാന്‍ ബോറൂസിയക്ക് കഴിയും.അതിനാല്‍ എന്ത് വില കൊടുത്തും ഒരു വിജയം നേടാനുള്ള ലക്ഷ്യത്തില്‍ ആണ് മഞ്ഞപ്പട.
ഇന്ന് ഇന്ത്യന്‍ സമയം പതിനൊന്ന് മണിക്ക് ഫോക്സ്വാഗൺ അരീനയില്‍ വെച്ചാണ് മത്സരം.ഫോമിലെ അസ്ഥിരത മൂലം ഏറെ പാടുപ്പെട്ട ഡോർട്ട്മുണ്ടിന്റെ ഫോം കഴിഞ്ഞ ആഴ്ചകളില്‍ ഗണ്യമായി മെച്ചപ്പെട്ടു, തുടർച്ചയായ മൂന്ന് വിജയങ്ങൾ അവരെ ലീഗ് പട്ടികയില്‍ ടോപ് ഫോറില്‍ എത്താന്‍ സഹായിച്ചു.കൂടാതെ കൗമാരക്കാര താരങ്ങള്‍ ആയ ജിയോവാനി റെയ്‌ന, യൂസൗഫ മൗക്കോക്കോ ,ബെലിംഗ്ഹാം എന്നിവര്‍ എല്ലാം മികച്ച ഫോമില്‍ ആണ് താനും. സീസണിന്റെ തുടക്കത്തില്‍ സ്ഥിരത കണ്ടെത്താന്‍ ഏറെ പാടുപ്പെട്ടു എങ്കിലും മുന്‍ ബയേണ്‍ കോച്ച് ആയ നിക്ക് കോവാക്കിനു കീഴില്‍ വൂള്‍വ്സ്ബര്‍ഗ് കഴിഞ്ഞ ഏഴു മത്സരങ്ങളില്‍ ഒന്നില്‍ പോലും തോല്‍വി നേരിട്ടില്ല.ഇതേ ഫോം തുടരുകയാണെങ്കില്‍ ലീഗ് അവസാനത്തോടെ ആദ്യ പത്തു സ്ഥാനങ്ങള്‍ക്ക് ഉള്ളില്‍ എത്താന്‍ വൂള്‍വസ്ബര്‍ഗിനു കഴിയും.