പരിക്കിൽ നിന്ന് മുക്തനായ ബാഴ്‌സലോണ താരം 2022 ഫിഫ ലോകകപ്പിനുള്ള ദേശീയ ടീമിൽ ചേരുമെന്ന് റിപ്പോർട്ട്
2022-ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിനുള്ള ഉറുഗ്വേ ദേശീയ ടീമിൽ ചേരാൻ ബാഴ്‌സലോണ താരം റൊണാൾഡ് അറൂഹോക്ക് കറ്റാലൻ ക്ലബ് ഗ്രീൻ സിഗ്നൽ നൽകി. സെപ്തംബറിൽ ഇറാനെതിരായ ഉറുഗ്വേയുടെ സൗഹൃദ മത്സരത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് അറൂഹോ കളിക്കളത്തിന് പുറത്തായിരുന്നു.
വലതു കാലിലെ അഡക്‌ടർ ടെൻഡോണിനു ആയിരുന്നു പരിക്ക്.സര്‍ജറി ചെയ്തപ്പോള്‍ താരം വേള്‍ഡ് കപ്പിന് ഉണ്ടാകില്ല എന്നാണ് കരുതിയിരുന്നത്.എന്നാല്‍ താരം ഇപ്പോള്‍ ഫിറ്റ്നസ് നേടുന്നതില്‍ വലിയ വിജയം കൈവരിച്ചു എന്ന് ബോധ്യപ്പെട്ട ബാഴ്സലോണ ബോര്‍ഡ് താരത്തിനെ വേള്‍ഡ് കപ്പിന് അയക്കാന്‍ സമ്മതം മൂളിയിരുന്നു. തന്റെ ഫിറ്റ്നസില്‍ ശ്രദ്ധ പുലര്‍ത്തുന്നതിനായി താരം ഒരു ബാഴ്‌സലോണ ഫിസിയോയെ കൂടെ കൊണ്ടുപോകുമെന്നും ബഹുമാനപ്പെട്ട പത്രപ്രവർത്തകൻ ജെറാർഡ് റൊമേറോ റിപ്പോർട്ട് ചെയ്തു.