മാഞ്ചസ്റ്റർ സിറ്റിയേ മറികടന്ന് ആഴ്സണലിന് പ്രീമിയർ ലീഗ് കിരീടം നേടാനാവില്ല എന്ന് മുന്‍ ടോട്ടന്‍ഹാം കോച്ച് ടിം ഷെർവുഡ്
മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് ആഴ്സണലിന് പ്രീമിയർ ലീഗ് കിരീടം നേടാനാകില്ല എന്ന് മുൻ ടോട്ടൻഹാം ഹോട്സ്പർ മാനേജർ ടിം ഷെർവുഡ്.13 ലീഗ് മത്സരങ്ങളിൽ നിന്ന് 11 വിജയങ്ങളും ഒരു സമനിലയും ഒരു തോൽവിയുമായി ഗണ്ണേഴ്സ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.രണ്ട് പൊയന്റിനു സിറ്റിയേക്കാള്‍ മുന്നില്‍ ആണ് അവര്‍.ഇത്തവണ സിറ്റിയുടെ പ്രീമിയര്‍ ലീഗിലെ മേല്‍കോയ്മ അവസാനിപ്പിക്കാന്‍ ആഴ്സണലിന് കഴിയും എന്നാണ് കരുതപ്പെടുന്നത്.
എന്നാല്‍ ടിം ഷെർവുഡിന്റെ അഭിപ്രായത്തില്‍ സിറ്റിയില്‍ ഹാലണ്ട് പോലൊരു സൂപ്പര്‍ താരം ഉള്ളതിനാല്‍ ആഴ്സണലിന് അവരെ മറികടക്കുക പ്രയാസകരം ആയിരിക്കും.”സിറ്റി മാത്രമാണ് ആഴ്സണലിന് മുന്നില്‍ തടസ്സം ആയി നില്‍ക്കുന്നത്.അതില്ല എങ്കില്‍ പ്രീമിയര്‍ ലീഗ് കിരീടം എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് വരും എന്നത് തീര്‍ച്ച.കോച്ച് എന്ന രീതിയില്‍ ആര്‍റെറ്റ ചെയ്തിരിക്കുന്ന പ്രവര്‍ത്തി വളരെ പ്രശംസനീയം തന്നെ ആണ്.ടീമിലെ എല്ലാ താരങ്ങളും അദ്ധേഹത്തെ അകമഴിഞ്ഞ് വിശ്വസിക്കുന്നു.അതവരുടെ കളിയിലും പ്രകടം ആണ്.എന്നാല്‍ ഹാലണ്ടിനെ പോലൊരു താരത്തിന്റെ അഭാവം ആഴ്സണലിന് ദോഷം ചെയ്യും.”അദ്ദേഹം ടോക്ക്‌സ്‌പോർട്ടിനോട് പറഞ്ഞു: