ചന്ദ്രയാന്‍ 2 വിക്ഷേപണത്തിന് പിന്നാലെപാക്കിസ്ഥാനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്
ദില്ലി: രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. ഇന്നലെ ഉച്ചയ്ക്ക് 2.43-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നാണ് ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം നടന്നത്. ചന്ദ്രയാന്‍ 2 വിക്ഷേപണം വിജയിച്ചതിന് പിന്നാലെ അയല്‍ക്കാരായ പാക്കിസ്ഥാനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് രംഗത്തെത്തി. വിക്ഷേപണം നടന്ന് 16 മിനിറ്റിനുള്ളില്‍ ചന്ദ്രയാന്‍ 2 വിക്ഷേപണ വാഹനത്തില്‍നിന്ന് വേര്‍പ്പെട്ടു. ഇതോടെ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയായതില്‍ ശാസ്ത്രജ്ഞര്‍ ആഹ്ലാദം പ്രകടിപ്പിച്ചു 48 ദിവസത്തിനുശേഷം ചന്ദ്രയാന്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ തൊടുമെന്നാണ് പ്രതീക്ഷ.
ഇന്ത്യന്‍ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച ഹർഭജൻ ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെയു അഭിനന്ദനം അറിയിച്ചു. ഇതിനുശേഷമാണ് ട്വിറ്ററിലൂടെ പാക്കിസ്ഥാന ട്രോളി കൊന്നത്. ചില രാജ്യങ്ങളുടെ പതാകയില്‍ ചന്ദ്രനുണ്ട്. ചില രാജ്യങ്ങളുടെ പതാക തന്നെ ചന്ദ്രനിലുണ്ട് എന്നായിരുന്നു ഭാജിയുടെ ഉഗ്രൻ ട്രോള്‍. ചന്ദ്രന്റെ ചിഹ്നമുള്ള പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളുടെ പതാകയുടെ ചിത്രവും ഹര്‍ഭജന്‍ പോസ്റ്റ് ചെയ്തു. ഹര്‍ഭജന്റെ ട്രോളിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണയാണ് ഇതിനോടകം ലഭിച്ചത്.






































