പ്രീമിയര്‍ ലീഗില്‍ ഇന്ന് ആവേശം ഉണര്‍ത്താന്‍ ലണ്ടന്‍ ഡെർബി
പ്രീമിയര്‍ ലീഗില്‍ ഇന്ന് ലണ്ടൻ ഡെർബിയിൽ ചെൽസി ആഴ്സണലിനെ നേരിടും.ചാമ്പ്യൻസ് ലീഗിൽ ബ്ലൂസ് ഡൈനാമോ സാഗ്രെബിനെ 2-1 ന് തോൽപിച്ച് ചാമ്പ്യന്‍സ് ലീഗിന്റെ റൗണ്ട് ഓഫ് 16 ല്‍ കയറിയപ്പോള്‍ ആഴ്സണലും യൂറോപ്പയുടെ നോക്കൌട്ട് റൌണ്ടിലേക്ക് കടന്നിരിക്കുന്നു.ഇന്ന് ഇന്ത്യന്‍ സമയം അഞ്ചര മണിക്ക് ചെല്‍സിയുടെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ആണ് മത്സരം.
കഴിഞ്ഞ സീസണുകളിലെ പോലെ ആയിരിക്കില്ല ഈ ലണ്ടന്‍ ഡെർബി.ആര്‍റെറ്റയുടെ കീഴില്‍ യുവ രക്തങ്ങളുടെ ആവേശത്തില്‍ കുതിക്കുന്ന ആഴ്സണല്‍ ലീഗില്‍ രണ്ടാം സ്ഥാനത് ആണ്.ഒരു തോല്‍വി ഒരു സമനിലയും ബാക്കിയുള്ള എല്ലാ മത്സരങ്ങളിലും ജയം നേടിയ ആഴ്സണലിനെ ഇന്നത്തെ ജയം തിരികെ ഒന്നാം സ്ഥാനത് എത്തിച്ചെക്കും.പുതിയ കോച്ച് ആയ പോട്ടറുടെ കീഴില്‍ മികച്ച തുടക്കം കാഴ്ച്ചവെച്ചു എങ്കിലും കഴിഞ്ഞ മൂന്നു പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഒരു ജയം നേടാന്‍ പോലും ചെല്‍സിക്ക് കഴിഞ്ഞിട്ടില്ല.അതുമൂലം നേരിയ സമ്മര്‍ദത്തില്‍ ആണ് നീലപട.ഇന്നത്തെ മത്സരത്തില്‍ ജയം നേടാന്‍ ആയാല്‍ അഞ്ചാം സ്ഥാനത്തേക്ക് കയറാന്‍ ഒരു നേരിയ സാധ്യത ചെല്‍സിക്ക് ഉണ്ട്.അതിനാല്‍ ചിരവൈരികള്‍ ആയ ആഴ്സണലിനെ തോല്‍പ്പിച്ച് വിജയം നേടുക എന്ന ലക്ഷ്യം നിറവേറ്റാന്‍ ചെല്‍സി കൈമെയ് മറന്ന് പോരാടും.