ഗാര്‍സിയ , കൂണ്ടേ എന്നിവര്‍ ഒരാഴ്ച്ചക്കുളില്‍ തിരിച്ചെത്തിയേക്കും
ബാഴ്സലോണ എറിക് ഗാർസിയയുടെയും ജൂൾസ് കൗണ്ടെയുടെയും പരിക്കിന്റെ അപ്ഡേറ്റുകള് പുറത്ത് വിട്ടു.വലന്‍സിയക്കെതിരെ എതിരില്ലാത്ത ഒരു ഗോള്‍ വിജയം നേടി എങ്കിലും ഇരുവരുടെയും പരിക്ക് ടീം കാമ്പില്‍ ആശങ്ക ഉണര്‍ത്തിയിരുന്നു.സെൻട്രൽ ഡിഫൻസിൽ മാർക്കോസ് അലോൻസോ, ജെറാർഡ് പിക്വെ എന്നിവര്‍ ആയിരുന്നു പകരം പിച്ചിലേക്ക് ഇറങ്ങിയത്.
ഇരുവരും എപ്പോള്‍ സുഖം പെടുമെന്ന് ക്ലബ് അറിയിച്ചിട്ടില്ല എങ്കിലും ഇപ്പോഴത്തെ കണക്ക് കൂട്ടലുകള്‍ പ്രകാരം ഇരുവരും ഒരാഴ്ചയിലധികം പുറത്തിരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. മിഡ്വീക്കിൽ വിക്ടോറിയ പ്ലെസനെതിരായ മത്സരത്തില്‍ ഇരുവര്‍ക്കും സാവി വിശ്രമം നല്‍കിയേക്കും.പ്രതിരോധ മേഘലയില്‍ അറൂഹോയുടെ പുറത്താകല്‍ ബാഴ്സക്ക് വലിയ ഒരു തിരിച്ചടി തന്നെ ആണ് ലഭിച്ചത്.കൂണ്ടേ,ഗാര്‍സിയ,എന്നിവരെ കൂടാതെ ക്രിസ്റ്റ്യന്‍സണും പരിക്കില്‍ നിന്ന് ഈ അടുത്ത് ആണ് മുക്തന് ആയത്.






































