ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ആഴ്സണല്‍
ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഏഴര മണിക്ക് പ്രീമിയർ ലീഗ് ഷോഡൗണിൽ ആഴ്സണൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ നേരിടാന്‍ ഒരുങ്ങുന്നു.വ്യാഴാഴ്ച യൂറോപ്പ ലീഗിൽ ഗണ്ണേഴ്‌സ് പിഎസ്‌വി ഐൻഹോവനോട് 2-0 ന് പാരജയപ്പെട്ടപ്പോള്‍ കഴിഞ്ഞ വാരാന്ത്യത്തിൽ ലിവർപൂളിനെ 1-0 ന് കീഴടക്കിയുള്ള വരവാണ് ഫോറസ്റ്റ്.
ഇന്നലെ നേടിയ വിജയം മൂലം ലീഗില്‍ ഒന്നാം സ്ഥാനത് ഉള്ള സിറ്റിയെ മറികടക്കണം എങ്കില്‍ ഇന്ന് ജയം നേടിയേ തീരൂ ആഴ്സണലിന്.പിഎസ്വിക്കെതിരെ നേരിട്ട അപ്രതീക്ഷിത തോല്‍വി ആഴ്സണലിനെ നിരാശയില്‍ ആഴ്ത്തിയിരിക്കുകയാണ്.ആഴ്സണല്‍ ബാക്ക്ലൈനിനെ – കോഡി ഗാക്‌പോയും സേവി സൈമൺസും വേണ്ടവിധം പരീക്ഷിച്ചിരുന്നു.അതിനാല്‍ ഇന്നത്തെ ഒരു വിജയം താരങ്ങളുടെ ആത്മവിശ്വാസത്തെ വര്‍ധിപ്പിച്ചേക്കും.ലീഗില്‍ അവസാന സ്ഥാനത് തുടരുന്ന ഫോറസ്റ്റിനെ തന്നെ ആയിരിക്കും ആഴ്സണലിന് ഇപ്പോള്‍ വേണ്ടത്.എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ലിവര്‍പൂളിനെതിരെ ധീരമായി പോരാടിയ ഫോറസ്റ്റിനെ നിസാരമായി കാണാന്‍ ആര്‍റെറ്റക്ക് സാധിക്കില്ല.ആഴ്സണലിന്റെ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.