European Football Foot Ball Top News

ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ബയേണ്‍ മ്യൂണിക്ക്

October 29, 2022

ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ബയേണ്‍ മ്യൂണിക്ക്

ശനിയാഴ്ച അലയൻസ് അരീനയിൽ മെയിൻസ് 05 ന് ആതിഥേയത്വം വഹിക്കുമ്പോൾ ബയേൺ മ്യൂണിക്കിന് ബുണ്ടസ്ലിഗയിൽ ഒന്നാമതെത്താനുള്ള സുവര്‍ണാവസരം.അതേസമയം ലീഗില്‍ ഏഴാം സ്ഥാനത് തുടരുന്ന മെയിന്‍സ് തുടര്‍ച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ട് ആണ് മത്സരത്തിനിറങ്ങുന്നത്.ഇന്ത്യന്‍ സമയം ഏഴു മണിക്ക് ആണ് മത്സരം.

എല്ലാ സീസണുകളില്‍ നിന്നും ഏറെ വിപരീതമായി ഇത്തവണ   ലീഗില്‍ മോശം തുടക്കം ആയിരുന്നു ബയേണ്‍ കാഴ്ച്ചവച്ചത്.എന്നാല്‍  ഇന്റര്‍നാഷണല്‍ ബ്രേക്കിന് ശേഷം കൂടുതല്‍ കരുത്ത് ആര്‍ജിച്ച ടീം  വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.അതിനുശേഷം ലീഗില്‍ ബയേണ്‍  കൂടുതല്‍ സ്ഥിരതയോടെ പന്ത് തട്ടാന്‍ തുടങ്ങി.ബാഴ്സലോണക്കെതിരെ വീണ്ടും  എതിരില്ലാത്ത മൂന്നു വിജയം നേടിയ മ്യൂണിക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി നോക്കൌട്ട് റൌണ്ടിലേക്ക് കടന്നിരുന്നു. ഇന്ന് ജയം നേടാന്‍ ആയാല്‍ ഒരു പോയിന്റ്‌ വിത്യാസത്തില്‍ ഒന്നാം സ്ഥാനത് ഇരിക്കുന്ന യൂണിയന്‍ ബെര്‍ലിനെ മറികടക്കാന്‍ ബയേണിനു കഴിഞ്ഞേക്കും.അതിനാല്‍ തുടക്കം മുതല്‍ക്ക് തന്നെ മേയിന്‍സിനെതിരെ ആധിപത്യം സ്ഥാപിക്കാന്‍ ആയിരിക്കും നാഗല്‍സ്മാന്‍റെ ലക്ഷ്യം.

Leave a comment