European Football Foot Ball Top News

ദുര്‍ബലര്‍ ആയ ലീസിനെതിരെ യുവന്‍റ്റസ്

October 29, 2022

ദുര്‍ബലര്‍ ആയ ലീസിനെതിരെ യുവന്‍റ്റസ്

ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായ യുവന്‍റ്റസ് ഇന്ന് ലീഗ് പട്ടികയില്‍ പതിനേഴാം സ്ഥാനത് ഉള്ള ലീസിനെ നേരിടാന്‍ ഒരുങ്ങുന്നു.ലീഗിലും യൂറോപ്പിലും ഒരു പോലെ മോശം ഫോമില്‍ ആണ് യുവേ ഇപ്പോള്‍.എട്ടാം സ്ഥാനത് തുടരുന്ന യുവന്‍റ്റസ് സീരി എ യിലും സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുകയാണ്.നിലവിലെ ടീമിന്റെ മോശം ഫോം കോച്ച് അലെഗ്രിക്ക് വലിയ സമ്മര്‍ദം ആണ് നല്‍കുന്നത്.എന്നാല്‍  യുവന്‍റ്റസിനെ ഈ നിലയില്‍ നിന്ന് മാറ്റിയെടുക്കാന്‍ അദ്ദേഹത്തിനെ കൊണ്ട് കഴിയും എന്ന വിശ്വാസത്തില്‍ ആണ് മാനെജ്മെന്റ്.

Moise Kean in action for Juventus on October 21, 2022

ഇന്ന് ഇന്ത്യന്‍ സമയം ഒന്‍പതര മണിക്ക് ലീസിന്റെ ഹോം സ്റ്റേഡിയമായ കമുനലെയില്‍ വെച്ചാണ് മത്സരം.പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രം നേടാനെ ലീസിനു കഴിഞ്ഞുള്ളു.മോശം ഫോമില്‍ ആണെങ്കിലും ദുര്‍ബലര്‍ ആയ ലീസിനെതിരെ വ്യക്തമായ മേല്‍ക്കൈ യുവന്‍റ്റസിനുണ്ട്.  കൂടാതെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ യുവന്‍റ്റസിനെതിരെ അവസാനമായി ലീസ് ജയം നേടിയത് ഒരു പതിറ്റാണ്ട് മുന്‍പ് ആണ്.

Leave a comment