സീരി എ യില്‍ ഇന്ന് സാമ്പ്ഡോറിയ – ഇന്റര്‍ മിലാന് പോരാട്ടം
ചാമ്പ്യൻസ് ലീഗിന്റെ റൗണ്ട് ഓഫ് -16-ൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ച ഇന്റര്‍ മിലാന് ഇന്ന് സീരി എ ഡ്യൂട്ടിയിലേക്ക് മടങ്ങുന്നു.റിലഗേഷന്‍ സോണില്‍ നില്ക്കുന്ന സാമ്പ്ഡോറിയയാണ് എതിരാളികള്‍.മോശം ഫോമില്‍ സീസണ് ആരംഭിച്ച ഇന്റര്‍ മിലാന് കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഫോം വീണ്ടെടുത്ത മട്ടാണ്.ബാഴ്സയെ മറികടന്ന് ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് യോഗ്യത നേടിയ മിലാന് കഴിഞ്ഞ മൂന്നു സീരി എ മത്സരങ്ങളിലും വിജയം നേടിയിട്ടുണ്ട്.
ഏഴാം സ്ഥാനത് ഉള്ള ഇന്ററിന് ഇന്നത്തെ മത്സരത്തില്‍ ജയം നേടാന്‍ ആയാല്‍ ലീഗ് പട്ടികയില്‍ ടോപ് ഫോറില്‍ എത്താന്‍ ഒരുപക്ഷേ അവര്‍ക്ക് കഴിഞ്ഞേക്കും.മുന്‍ സീസണുകളില്‍ സാമ്പ്ഡോറിയക്കെതിരെ മികച്ച ട്രാക്ക് റെക്കോര്‍ഡും ഇന്ററിന് ഉണ്ട്.അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ വലിയ മാര്‍ജിനില്‍ ജയം നേടുക എന്നത് ആയിരിക്കും ഇന്‍സാഗിയുടെ ലക്ഷ്യം.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മത്സരം.