European Football Foot Ball Top News

മൂന്ന് യുവതാരങ്ങളെ ലെപ്സിഗ് മത്സരത്തിലെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി റയല്‍

October 24, 2022

മൂന്ന് യുവതാരങ്ങളെ ലെപ്സിഗ് മത്സരത്തിലെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി റയല്‍

രണ്ട് പ്രധാന താരങ്ങളുടെ  അസാന്നിധ്യങ്ങളോടെ ചൊവ്വാഴ്ച RB ലീപ്‌സിഗിലേക്കുള്ള ചാമ്പ്യൻസ് ലീഗ് പര്യടനത്തിനുള്ള തങ്ങളുടെ ടീമിനെ റയൽ മാഡ്രിഡ് പ്രഖ്യാപിച്ചു.ശനിയാഴ്ച രാത്രി സെവിയ്യയ്‌ക്കെതിരായ മത്സരം  കരീം ബെൻസെമയ്ക്ക് നഷ്ടമായി.ലെപ്സിഗിനെതിരെയും താരം സുഖപ്പെട്ടിട്ടില്ല.മത്സരത്തില്‍ ഗോള്‍ നേടിയ ഉറുഗ്വേ താരമായ ഫെഡെ വാൽവെർഡെയുടെ സേവനവും റയലിന് ലഭിക്കില്ല.

സേവിയ്യക്കെതിരായ മത്സരത്തില്‍ പപ്പു ഗോമസിന്‍റെ അപകടകരമാം വിധത്തില്‍ ഉള്ള ഫൗള്‍ ആണ് വാല്‍വറഡേയുടെ അഭാവത്തിന് കാരണം.ഈ രണ്ടു സുപ്രധാന താരങ്ങളുടെ അഭാവം നികത്തുന്നതിന് സെർജിയോ അരിബാസ്, അൽവാരോ റോഡ്രിഗസ്, കാർലോസ് ഡോട്ടർ എന്നീ മൂന്ന് യുവതാരങ്ങളെ കാർലോ ആൻസലോട്ടി ടീമിലേക്ക് വിളിക്കുന്നുണ്ട്.അരിബാസ് ഇതിനകം തന്നെ ലാലിഗയില്‍  അരങ്ങേറ്റം കുറിച്ചിട്ടുണ്ട്, എന്നാൽ  ഡോട്ടറിനും  റോഡ്രിഗസിനും ആദ്യ മത്സരം ആണിത്.

 

Leave a comment