എസി മിലാനെ വീണ്ടും പഞ്ഞികിട്ട് ചെല്‍സി
ചൊവ്വാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഇയിൽ സാൻ സിറോയിൽ എസി മിലാനെ 2-0ന് തോൽപ്പിച്ച് ചെൽസി പുതിയ മാനേജർ ഗ്രഹാം പോട്ടറുടെ കീഴിൽ അവരുടെ ശക്തമായ ഫോം തുടരുന്നു.പതിനെട്ടാം മിനുട്ടില്‍ ഫിക്കായോ ടോമോറി റെഡ് കാര്‍ഡ് കണ്ടു പുറത്താകുകയും കൂടാതെ ഒരു പെനാല്‍ട്ടി വഴങ്ങുകയും ചെയ്ത മിലാന് തുടക്കത്തില്‍ തന്നെ സമ്മര്‍ദത്തില്‍ ആയിരുന്നു.
പെനാല്‍റ്റി വലയിലേക്ക് എത്തിച്ച ജോര്‍ജീഞ്ഞോ ചെല്‍സിക്ക് ലീഡ് നേടി കൊടുത്തു. തൊട്ടുപിന്നാലെ, ചെൽസിയുടെ ലീഡ് ഇരട്ടിയാക്കി പിയറി-എമെറിക് ഔബമെയാങ് തന്റെ മികച്ച ഫോം തുടർന്നു.കഴിഞ്ഞയാഴ്ച നടന്ന മത്സരത്തിൽ ചെൽസി 3-0ന് ജയിച്ചിരുന്നു.തന്റെ ടീമിന്റെ തുടർച്ചയായ നാലാം വിജയം നേടി കൊടുത്ത പോട്ടര്‍ മികച്ച ഒരു കാമ്പെയിന് ആണ് ചെല്‍സിക്ക് നല്‍കിയിരിക്കുന്നത്.മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച മിലാന് കോച്ച് പിയോളി പെനാള്‍ട്ടിയും റെഡ് കാര്‍ഡും കളിയെ മാറ്റി മറച്ചു എന്നും പെനാല്‍ട്ടി നല്കിയ കാര്യത്തില്‍ തനിക്ക് റഫറിയോട് വിയോജിപ്പ് ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.






































