എഫ്സി കോപ്പൻഹേഗനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്തെറിഞ്ഞ് സിറ്റി
ബുധനാഴ്ച ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ജിയിൽ മാഞ്ചസ്റ്റർ സിറ്റി എഫ്സി കോപ്പൻഹേഗനെ 5-0 ന് തകര്‍ത്തു.മറ്റൊരു ഇരട്ട ഗോളോടെ എർലിംഗ് ഹാലൻഡ് ഈ സീസണില്‍ ഇതുവരെ നേടിയിരിക്കുന്നത് മൊത്തം 19 ഗോളുകള്‍ ആണ്.ഏഴാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി താരം തന്നെ ആണ് സിറ്റിക്ക് ലീഡ് നേടി കൊടുത്തത്.ആദ്യ പകുതിക്ക് കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഗോള്‍ നേടിയ ഹാലണ്ടും ഡേവിഡ് ഖോച്ചോളവയും സ്കോര്‍ 3-0 ലേക്ക് എത്തിച്ചു.
ഹാലാൻഡിനെ ഹാഫ് ടൈമിൽ പിൻവലിച്ചതിനാൽ വീണ്ടും ഹാട്രിക്ക് നേടാന്‍ താരത്തിന് കഴിഞ്ഞില്ല.പക്ഷേ പെനാല്‍ട്ടിയിലൂടെ റിയാദ് മഹ്രെസും ജൂലിയൻ അൽവാരസും സിറ്റിക്ക് വേണ്ടി രണ്ടാം പകുതിയില്‍ ഗോളുകള്‍ കണ്ടെത്തി.ഇതുവരെയുള്ള മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റ് നേടി നേടിയ സിറ്റിക്ക് നോക്കൗട്ട് ഘട്ടത്തിൽ ഒരു സ്ഥാനം ഉറപ്പാക്കാൻ രണ്ട് പോയിന്റുകൾ കൂടി ആവശ്യമാണ്. മൂന്ന് മത്സരങ്ങളിൽ ഒരു പോയിന്റുമായി കോപ്പൻഹേഗൻ ഏറ്റവും താഴെയാണ്.






































