ഡെന്മാർക്കിനോട് തോറ്റെങ്കിലും ഫ്രാൻസ് നേഷൻസ് ലീഗ് തരംതാഴ്ത്തലില്‍ നിന്ന് രക്ഷ നേടി
നേഷൻസ് ലീഗ് ഹോൾഡർമാരായ ഫ്രാൻസ് അവരുടെ അവസാന ഗ്രൂപ്പ് 1 ഗെയിമിൽ ഡെൻമാർക്കിനോട് 2-0 ന് പരാജയപ്പെട്ടു, പക്ഷേ ഓസ്ട്രിയ ഇന്നലത്തെ മത്സരത്തില്‍ തോറ്റത് മൂലം ഫ്രാന്‍സിന് തരംതാഴ്ത്തല്‍ ഭീഷണി നേരിടാന്‍ പോകുന്നില്ല.നവംബറിൽ നടക്കുന്ന ലോകകപ്പിൽ ഗ്രൂപ്പ് ഡിയിൽ ഡെൻമാർക്കിനെ നേരിടാനിരിക്കുന്ന ദിദിയർ ദെഷാംപ്സിന്റെ ടീം ആദ്യ പകുതിയിൽ കാസ്പർ ഡോൾബർഗിന്റെയും ആൻഡ്രിയാസ് സ്കോവ് ഓൾസണിന്റെയും ഗോളുകൾ വഴങ്ങി ആറ് കളികളിൽ നിന്ന് അഞ്ച് പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത് ആണ്.
ഡെന്മാര്ക്ക് ജയം നേടി എങ്കിലും വെറും ഒരു പോയിന്റിനു മാത്രം ലീഡ് ഉള്ള ക്രോയേഷ്യക്കായിരുന്നു സെമിഫൈനല്‍ ബെര്‍ത്ത് ലഭിച്ചത്.കളിച്ച താരങ്ങളില്‍ അധികവും പരിചയം ഇല്ലാത്തവര്‍ ആയിരുന്നത് ആണ് തോല്‍വിക്ക് കാരണം എന്ന് ഫ്രഞ്ച് മാനേജര്‍ ദെഷാംപ്സ് പറഞ്ഞു.വേള്‍ഡ് കപ്പിന് പരിക്കേറ്റ താരങ്ങള്‍ തിരിച്ചെത്തും എന്നും അതിനാല്‍ ഫ്രാന്‍സിന്റെ പ്രകടനം ഇനിയും ഏറെ മെച്ചപ്പെടും എന്നും മത്സരശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.






































