Foot Ball Top News

ബയേൺ മ്യൂണിക് 3-1 റയൽ മാഡ്രിഡ് : ഇൻറർനാഷണൽ ചാമ്പ്യൻസ് കപ്പിൽ ലാലിഗ വമ്പൻമാർക്ക് ബുണ്ടസ് ലിഗ ചാമ്പ്യന്മാരുടെ മുന്നിൽ പരാജയം

July 21, 2019

author:

ബയേൺ മ്യൂണിക് 3-1 റയൽ മാഡ്രിഡ് : ഇൻറർനാഷണൽ ചാമ്പ്യൻസ് കപ്പിൽ ലാലിഗ വമ്പൻമാർക്ക് ബുണ്ടസ് ലിഗ ചാമ്പ്യന്മാരുടെ മുന്നിൽ പരാജയം

 

 

ഹ്യൂസ്റ്റണിൽ നടന്ന ഇൻറർനാഷണൽ ചാമ്പ്യൻസ് കപ്പിൽ ബയേൺ മ്യൂണിക് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തി.  റയൽ മാഡ്രിഡ് ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ച് ഈഡൻ ഹസാർഡിനും റയലിനെ തോൽവിയിൽ നിന്ന് കരകയറ്റാൻ കഴിഞ്ഞില്ല. ലൂക്കോ ജോവിച്ച്, ഫെർലാൻഡ് മെന്റി, റോഡ്രിഗോ ഗോസ് എന്നിവരും റെയലിനായി ആയി അരങ്ങേറി.

കൊറന്റീൻ ടൊളീസോ റോബർട്ട് ലെവൻഡോവ്സ്കി സെർജി ഗ്നാർബി എന്നിവരാണ് ബയേണിന് ആയി വലകുലുക്കിയത്.   റയലിന്റെ ആശ്വാസ ഗോൾ റോഡ്രിഗോ ഗോസ് വക ആയിരുന്നു. ഗോൾ ആക്കാനുള്ള നിരവധി അവസരങ്ങൾ കരീം ബെൻസിമ തുലച്ചു. ഇനിയും  ബെൻസിമയെ വിശ്വസിച്ച് സിദാന് റയലിനെ മുന്നോട്ടു കൊണ്ടു പോകാൻ കഴിയും എന്ന് തോന്നുന്നില്ല.  എൺപത്തിയൊന്നാം മിനിറ്റിൽ ബയേണിൻറെ സ്വെൻ ഊൾറിച്ച്  ചുവപ്പുകാർഡ് കണ്ട് പുറത്തായി. റോഡ്രിഗോ ഗോസിനെ ഫൗൾ ചെയ്തതിനാണ് ഊൾറിച്ച് ചുവപ്പുകാർഡ് നേടിയത്. അതു വഴി ലഭിച്ച ഫ്രീക്ക് ആണ് റയലിന്റെ ആശ്വാസ ഗോൾ.

 

ഗരാത് ബെയിലിൻറെ അസാനിധ്യം മാഡ്രിഡ് നിരയിൽ ശ്രദ്ധേയമായിരുന്നു. സിനദിൻ സിദാന്റെ കീഴിൽ ബെയിലിന് റയിലിൽ ഭാവി ഉണ്ടെന്ന് തോന്നുന്നില്ല. ബയേൺ മ്യൂണിക്കിലേക്ക് ലോൺ മൂവിൽ ബെയിൽ പോകുവാൻ ആണ് സാധ്യത. ജോവിച്ച്, മെന്റി, ഗോസ് എന്നിവർ വന്നതോടുകൂടി ബെയിൽ ഇനി റയൽ നിരയിൽ അപ്രസക്തമാണ്.  ബുധനാഴ്ച എസി മിലാനോടാണ് ബയേണിൻറെ അടുത്ത മത്സരം. ആർസനൽ ആണ് റയലിന്റെ എതിരാളികൾ, ആ മൽസരവും ബുധനാഴ്ചയാണ്.

 

Leave a comment