പ്രോ കബഡി ലീഗ്; ആദ്യ മത്സരത്തിൽ യു മുംബക്കും ബെംഗളുരു ബുള്‍സിനും ജയം
ഹൈദരാബാദ്: പ്രോ കബഡി ലീഗ് ഏഴാം സീസണിലെ ആദ്യ മത്സരത്തില്‍ യു മുംബ തെലുഗ് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി.തെലുഗ് ടൈറ്റന്‍സ് 25-31 എന്ന നിലയിലാണ് മുംബയോട് കീഴടങ്ങിയത്. അടുത്ത മത്സരത്തില്‍ ബെംഗളുരു ബുള്‍സും വിജയിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ പറ്റ്‌ന പൈറേറ്റ്‌സിനെതിരെ 34-32 എന്ന സ്‌കോറില്‍ ബെംഗളുരു ജയിച്ചു.
രോഹിത് ബലിയന്‍, സന്ദീപ് നര്‍വാള്‍, ഫസല്‍ എന്നിവര്‍ നാലു വീതം പോയന്റുകളും നേടി. സന്ദീപും ഫസലും മികച്ച ടാക്കിളുകളിലൂടെയാണ് പോയന്റ് സ്വന്തമാക്കിയത്. തെലുഗ് ടൈറ്റന്‍സിനായി രജനീഷ് ദലാല്‍ 8 പോയന്റ് നേടി.അതേ സമയം, സിദ്ധാര്‍ഥ് ദേശായിക്ക് 5 പോയന്റ് മാത്രമേ നേടാനായുള്ളു.
പവന്‍ കുമാറിന്റെ 9 പോയന്റാണ് ബെംഗളുരുവിനെ ജയത്തിലെത്തിച്ചത്. അമിത് ഷെറോണ്‍ 5 പോയന്റ് നേടി. സുമിത് സിങ്, ആഷിഷ് കുമാര്‍, മഹേന്ദര്‍ സിങ്, രോഹിത് കുമാര്‍ എന്നിവര്‍ നാലുവീതം പോയന്റും നേടി.