അവസാന പത്തു മിനുട്ടില്‍ നേടിയ ഇരട്ട ഗോളോടെ ആര്‍ബി ലെപ്സിഗിനെ അടിയറവ് പറയിപ്പിച്ച് റയല്‍ മാഡ്രിഡ്
ബുധനാഴ്ച നടന്ന ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് പല രീതിയില്‍ പരീക്ഷിക്കപ്പെട്ടെങ്കിലും ആര്‍ബി ലെപ്സിഗിനെതിരെ എതിരില്ലാത്ത രണ്ടു ഗോള്‍ വിജയം നേടാന്‍ അവര്‍ക്കായി.അവസാന പത്തു മിനുട്ട് വരെ ഗോളൊന്നും പിറക്കാതെ പോയ മത്സരത്തില്‍ മാർക്കോ അസെൻസിയോയും ഫെഡറിക്കോ വാൽവെർഡെയുമാണ് റയലിന് വേണ്ടി സ്കോര്‍ ചെയ്തത്.
റയല്‍ ഗോള്‍ നേടുന്നതിന് മുന്‍പേ ഒരു ഷോട്ട് മാത്രമേ നേടിയുള്ളൂ എങ്കില്‍ ലീപ്സിഗ് ധാരാളം അവസരങ്ങള്‍ സൃഷ്ട്ടിച്ചു എങ്കിലും ക്ലിനിക്കലായി ഫിനിഷ് ചെയ്യാന്‍ അവര്‍ ഏറെ പാടുപ്പെട്ടു.മത്സരം കഴിഞ്ഞ് മാധ്യമങ്ങളോട് സംസാരിച്ച മാനേജര്‍ അന്‍സലോട്ടി ജര്‍മന്‍ ടീം തങ്ങളെ ഏറെ പരീക്ഷിച്ചു എന്നും പക്ഷെ ടീം ഉറച്ച മനസ്സോടെ പോരാടി എന്നും വെളിപ്പെടുത്തി.രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആറ് പോയിന്റുമായി ഗ്രൂപ്പ് എഫിൽ റയൽ ലീഡ് ചെയ്യുമ്ബോൾ പോയിന്റ് ഇല്ലാതെ ലീപ്സിഗ് അവസാന സ്ഥാനത്താണ്.






































