മ്യൂണിക്കിനെ സമനിലയില്‍ തളച്ച് മോൺചെൻഗ്ലാഡ്ബാക്ക്
ബയേൺ മ്യൂണിക്ക് ഫോർവേഡ് ലെറോയ് സാനെ വൈകി സമനില ഗോൾ നേടിയതിനാല്‍ ജർമ്മൻ ബുണ്ടസ്ലിഗ ചാമ്പ്യൻമാര് ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിനെതിരെ സ്വന്തം തട്ടകത്തിൽ 1-1 ന് സമനിലയിൽ പിരിഞ്ഞു.സമനിലയാണ് നേടിയത് എങ്കിലും ഇപ്പോഴും ലീഗ് ഒന്നാം സ്ഥാനത്തു മ്യൂണിക്ക് തുടരുന്നു.
നേരത്തെ, 43-ാം മിനിറ്റിൽ ഒരു കൌണ്ടര്‍ അട്ടാക്കിങ്ങിലൂടെ സ്ട്രൈക്കർ മാർക്കസ് തുറാം മാനുവല്‍ ന്യൂയറേ മറികടന്നു കൊണ്ട് ഗോള്‍ നേടിയപ്പോള്‍ ബയേണ്‍ പ്രതിരോധത്തില്‍ ആയി.തുടര്‍ച്ചയായി ആക്രമണം നടത്തി എങ്കിലും ഗോള്‍ നേടാന്‍ മാത്രം ജര്‍മന്‍ ചാമ്പ്യന്മാര്ക്ക് കഴിഞ്ഞില്ല. മോൺചെൻഗ്ലാഡ്ബാച്ചിന്റെ ഗോള്ക്കീപര് സോമർ മികച്ച സേവുകളോടെ കളം നിറഞ്ഞു നിന്നു.19 സേവുകൾ ബുണ്ടസ്ലിഗ റെക്കോർഡോടെ അദ്ദേഹം പൂര്‍ത്തിയാക്കിയിരിക്കുന്നു.ഒടുവില്‍ 83 ആം മിനുട്ടില്‍ ബയേണ്‍ കാത്തിരുന്ന ആ നിമിഷം വന്നെത്തി.യുവ താരമായ ജമാല്‍ മുസിയാല നല്കിയ പന്ത് വലയിലേക്ക് ഒരു കര്‍ലിംഗ് ഷോട്ടിലൂടെ സാനെ മ്യൂണിക്കിനു സമനില ഗോള്‍ നേടി കൊടുത്തു.മോന്ഷന്ഗ്ലാഡ്ബാക്കിനെ ബയേണിന്റെ കൈയ്യില്‍ നിന്നും രക്ഷിച്ച വലിയൊരു പങ്ക് യാൻ സോമറിന് ആണ്.മ്യൂണിക്ക് ഈ മത്സരത്തില്‍ മാത്രം ടാര്‍ഗറ്റിലേക്ക് അടിച്ച ഷോട്ടുകള്‍ 20 എണ്ണം ആണ്.ഈ കണക്ക് തെളിയിക്കുന്നത് സോമര്‍ എത്രതോള്ളം ബോറൂസിയക്ക് വേണ്ടി പ്രയത്നിച്ചു എന്നതാണ്.