വലക്കാനോയേ കാംപ് ന്യൂയിലെക്ക് ക്ഷണിച്ച് ബാഴ്സലോണ
ശനിയാഴ്ച രാത്രി ക്യാമ്പ് നൗവിലേക്ക് റയോ വലക്കാനോയെ സ്വാഗതം ചെയ്യുമ്പോൾ ബാഴ്സലോണ അവരുടെ 2022-23 ലാ ലിഗ കാമ്പെയ്നിനു തുടക്കം കുറിച്ചെക്കും.ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനേക്കാൾ 13 പോയിന്റ് കുറവോടെ കറ്റാലൻ വമ്പന്മാർ പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്നു കഴിഞ്ഞ സീസണ് അവസാനിപ്പിച്ചത്.സെഗുണ്ട ഡിവിഷനിൽ നിന്ന് സ്പെയിനിന്റെ ടോപ് ഫ്ലൈറ്റിലേക്ക് മടങ്ങിയ റയോ 13 സ്ഥാനം കൊണ്ട് തൃപ്തിപ്പെടെണ്ടി വന്നു.
റയോക്കെതിരെ നടക്കാന്‍ പോകുന്ന മത്സരത്തിനു മുന്നേ സൈനിങ്ങുകളില്‍ കൂണ്ടേയേ മാത്രമാണ് ബാഴ്സക്ക് റെജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ പോയത്.അടുത്തൊന്നും കാണാത്ത രീതിയില്‍ സമ്മറില്‍ വമ്പന്‍ തുക മുടക്കി ടീമിനെ അപ്പടി മാറ്റി പണിഞ്ഞ ബാഴ്സലോണക്ക് ഒരു ചെറിയ തെറ്റ് പോലും പിണയാതിരിക്കാനുള്ള സമ്മര്‍ദത്തില്‍ ആണ് മാനേജര്‍ ആയ സാവി.ഇന്നത്തെ മത്സരത്തില്‍ ലെവന്‍ഡോസ്ക്കി-ഡെംബെലെ-റഫീഞ്ഞ എന്നിവരെ ആയിരിക്കും സാവി ഫ്രന്റ് ലൈനില്‍ കളിപ്പിക്കാന്‍ പോകുന്നത് എന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ദുര്‍ബലര്‍ ആയ വലക്കാനോക്കെതിരെ ഒരു വലിയ മാര്‍ജിനില്‍ ഉള്ള വിജയത്തോടെ ലീഗ് അരംഭിക്കുക എന്ന ലക്ഷ്യത്തില്‍ ആണ് ബാഴ്സലോണ.






































