യുണൈറ്റഡിന് ഇന്ന് വിജയം നേടിയേ തീരൂ
ബ്രെന്റ്ഫോർഡിനെതിരായ പ്രീമിയർ ലീഗ് കാമ്പെയ്ൻ ശനിയാഴ്ച രാത്രി ആരംഭിക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണുമായുള്ള ആദ്യ വാരാന്ത്യ തോൽവി നല്കുന്ന ഷോക്കില്‍ നിന്നും കരകയറാൻ ശ്രമിക്കുകയാണ്.ഇന്ത്യന്‍ സമയം രാത്രി പത്തു മണിക്ക് ആണ് മത്സരം ആണ് നടക്കാന്‍ പോകുന്നത്.
കഴിഞ്ഞ ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ റെഡ് ഡെവിൾസ് ബ്രൈറ്റണോട് 2-1 ന് പരാജയപ്പെട്ടിരുന്നു,അതേസമയം ബ്രെന്റ്ഫോർഡ് രണ്ട് ഗോളിന് പിന്നില്‍ നിന്ന് മികച്ച തിരിച്ചുവരവ് നടത്തി ലെസ്റ്റർ സിറ്റിയോട് പിടിച്ചു വാങ്ങിയിരുന്നു.കഴിഞ്ഞ സീസണില്‍ പതിമൂന്നാം സ്ഥാനത്ത് ലീഗ് പൂര്‍ത്തിയാക്കിയ ബ്രെന്റ്ഫോര്‍ഡ് ഇത്തവണ പട്ടികയില്‍ ആദ്യ പകുതിയില്‍ പൂര്‍ത്തിയാക്കാനുള്ള ലക്ഷ്യത്തില്‍ ആണ്.പ്രീ സീസണില്‍ മികച്ച രീതിയില്‍ ജയം നേടിയ യുണൈറ്റഡ് അതെ ഫോം ലീഗില്‍ ആവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുന്ന കാഴ്ച്ചയാണ് ആദ്യ മത്സരത്തില്‍ കണ്ടത്.ഇന്നത്തെ മത്സരത്തില്‍ ജയം നേടിയേ തീരൂ എന്നുള്ളതിനാല്‍ എറിക് ടെന്‍ ഹാഗ് ആദ്യ ഇലവനില്‍ തന്നെ റൊണാള്‍ഡോയേ ഇറക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്.






































