ലെസ്റ്റര്‍ – ആഴ്സണല്‍ പോരാട്ടം;മേല്‍ക്കൈ ആര്‍റെറ്റക്ക്
ശനിയാഴ്ചക്കുള്ള മത്സരത്തിനായി ലെസ്റ്റർ സിറ്റി എമിറേറ്റ്സ് സ്റ്റേഡിയം സന്ദർശിച്ചേക്കും.2022-23 പ്രീമിയർ ലീഗ് സീസൺ തുടർച്ചയായി വിജയങ്ങളോടെ ആരംഭിക്കാൻ ആഴ്സണൽ ലക്ഷ്യമിടുന്നു.ക്രിസ്റ്റൽ പാലസിനോട് 2-0ന് വിജയിച്ചാണ് ഗണ്ണേഴ്സ് പുതിയ പ്രചാരണത്തിന് തുടക്കമിട്ടത്, അതേസമയം ബ്രെന്റ്ഫോർഡിനെതിരെ ഫോക്സ് രണ്ട് ഗോളിന്റെ ലീഡ് വലിച്ചെറിഞ്ഞ് 2-2ന് സമനില നേടി.ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.
ആര്‍റെറ്റക്ക് കീഴില്‍ ഒരു പുത്തന്‍ എനര്‍ജിയോടെ ആണ് ആഴ്സണല്‍ കളിക്കാന്‍ വരുന്നത്.പ്രീ സീസണില്‍ മികച്ച ഫോം കാഴ്ച്ചവെച്ച അവര്‍ ഇത്തവണ പ്രീമിയര്‍ ലീഗില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ ഒന്ന് ലക്ഷ്യമിട്ടിട്ടുള്ള വരവ് ആണ്.കൂടാതെ അവരുടെ പുതിയ സൈനിങ്ങുകള്‍ എല്ലാം ഒന്നിന് ഒന്ന് മെച്ചപ്പെട്ട രീതിയില്‍ പ്രകടനം നടത്തുന്നതും ആഴ്സണല്‍ ആരാധകരെ സന്തോഷിപ്പിക്കുന്നു.സമ്മറില്‍ പല മികച്ച താരങ്ങളെ നഷ്ട്ടപ്പെടുത്തുകയും മറിച്ച് നല്ല ഒരു സൈനിംഗ് പോലും നടത്താതെ നില്ക്കുന്ന ലെസ്റ്ററിനെ അപേക്ഷിച്ച് നോക്കുകയാണെങ്കില്‍ മേല്‍ക്കൈ ആഴ്സണലിന് തന്നെ ആണ്.കഴിഞ്ഞ സീസണില്‍ ഇരുവരും അവസാനമായി കണ്ടുമുട്ടിയ മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോള്‍ വിജയം ആഴ്സണലിനായിരുന്നു.






































