kabadi Top News

പ്രോ കബഡി ലീഗിന് ശനിയാഴ്ച തുടക്കം കുറിക്കും

July 19, 2019

author:

പ്രോ കബഡി ലീഗിന് ശനിയാഴ്ച തുടക്കം കുറിക്കും

ഡൽഹി: കായിക പ്രേമികളുടെ ഇഷ്ട വിനോദമായ പ്രോ കബഡി ലീഗിന്റെ പുതിയ സീസണ് ശനിയാഴ്ച തുടക്കം കുറിക്കും. ആദ്യ ആറു സീസണുകളും വന്‍ വിജയ പശ്ചാത്തലത്തില്‍ കൂടുല്‍ പ്രതീക്ഷയിലാണ് ഏഴാം പതിപ്പിന് നാളെ തിരിതെളിയിയുന്നത്. ശനിയാഴ്ച ഹൈദരാബാദില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ തെലുഗ് ടൈറ്റന്‍സ് യു മുംബയെ നേരിടും. അതെ സമയം,അന്ന് തന്നെ ബെംഗളുരു ബുള്‍സും പറ്റ്‌ന പൈറേറ്റ്‌സും ഏറ്റുമുട്ടും.

ഏഴാം സീസണില്‍ ഒട്ടേറെ മാറ്റങ്ങളുമായി എത്തുന്ന ലീഗിൽ 12 ടീമുകളാണ് നേര്‍ക്കുനേര്‍ പോരാടുന്നത്. ബെംഗളുരു ബുള്‍സ്, പറ്റ്‌ന പൈറേറ്റ്‌സ്, തെലുഗ് ടൈറ്റന്‍സ്, യു മുംബ, ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സ്, ബംഗാള്‍ വാറിയേഴ്‌സ്, ഹരിയാണ സ്റ്റീലേഴ്‌സ്, ദബാംഗ് ഡല്‍ഹി, യു.പി .യോദ്ധ, പുണേരി പള്‍ട്ടാന്‍, ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സ്, തമിഴ് തലൈവാസ് എന്നിവരാണ് പോർക്കളത്തിലിറങ്ങുന്ന ടീമുകള്‍.

കഴിഞ്ഞ ആറ് സീസണുകളിലും ഗ്രൂപ്പുകളായി തിരിച്ച് അവയില്‍ നിന്നും ടീമുകള്‍ സെമിയില്‍ എത്തുന്ന രീതിയായിരുന്നു. എന്നാല്‍, ഇത്തവണ ഐപിഎല്‍ മാതൃകയില്‍ എല്ലാ ടീമുകളും പരസ്പരം രണ്ടു തവണ ഏറ്റുമുട്ടുന്ന രീതിയിലാണ് ഇത്തവണ പ്രോ കബഡി ലീഗ് കൊണ്ടുവന്നിരിക്കുന്നത്. ഹൈദരാബാദ്, മുംബൈ, ചെന്നൈ, പഞ്ചകുള, ബെംഗളുരു, പൂണെ, പറ്റ്‌ന, അഹമ്മദാബാദ്, ദില്ലി, ജയ്പൂര്‍, ഗ്രേറ്റര്‍ നോയിഡ എന്നിവിടങ്ങളിലായാണ് മത്സരം നടക്കുന്നത്.

Leave a comment