മ്മൻ സൂപ്പർകപ്പിൽ 5-3 ന് വിജയം കരസ്ഥമാക്കി ബയേണ്‍
ജർമ്മൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്ക് ആര്‍ബി ലീപ്‌സിഗിനെ തറപറ്റിച്ച് ജർമ്മൻ സൂപ്പർകപ്പിൽ 5-3 ന് വിജയം കരസ്ഥമാക്കി, ആദ്യ പകുതിയിൽ ശ്രദ്ധേയമായ ആക്രമണ പ്രകടനം പുറത്തെടുത്ത ബയേണിനു വേണ്ടി പുതിയ സൈനിംഗ് സാഡിയോ മാനെ തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ സ്‌കോർ ചെയ്തു.
ഈ സീസണിൽ തുടർച്ചയായ 11-ാം ബുണ്ടസ്‌ലിഗ കിരീടം ലക്ഷ്യമിടുന്ന ബയേൺ, മുൻനിര സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ അഭാവത്തിലും തങ്ങളുടെ ആക്രമണ ഫുട്ബോള്‍ കളിക്കാന്‍ കഴിയും എന്ന് തെളിയിച്ചു.ഇടവേളയ്ക്ക് മുമ്പ് ജമാൽ മുസിയാല, മാനെ, ബെഞ്ചമിൻ പവാർഡ് എന്നിവരിലൂടെ അവർ മൂന്ന് ഗോളുകൾ നേടി കളിയുടെ നിയന്ത്രണം ഏറ്റെടുത്തു.59 ആം മിനുട്ടില്‍ മാർസെൽ ഹാൽസ്റ്റെൻബെർഗിന്റെ ഗോള്‍ ലെപ്സിഗിനു നേരിയ ആശ്വാസം നല്‍കി എങ്കിലും 65 മിനുട്ടില്‍ ഗ്നാബ്രി വീണ്ടും ലീഡ് മൂന്നാക്കി ഉയര്‍ത്തി.77-ാം മിനിറ്റിൽ ക്രിസ്റ്റഫർ എൻകുങ്കുവിന്റെ പെനാൽറ്റി 4-2 ആക്കിത്തീർത്തു. ലീപ്‌സിഗിന്റെ സഹതാരം ഡാനി ഓൾമോ ശക്തമായ ഒരു ഷോട്ടിലൂടെ 89 ആം മിനുട്ടില്‍ സ്‌കോർ ചെയ്തു.ഇതോടെ ഒരു തിരിച്ചുവരവ് സാധ്യമാകും എന്ന് കരുതിയ ലെപ്സിഗിന്റെ വലയിലേക്ക് അവസാനമായി പകരക്കാരനായ ലെറോയ് സാനെയുടെ ഗോള്‍ കയറിയതോടെ അവരുടെ എല്ലാ ആഗ്രഹങ്ങളും അസ്തമിച്ചു.






































