ഫുട്ബോൾ താരങ്ങളിക്കിടയിൽ കൗമാരതരംഗം
ഇറ്റലി: ഫുട്ബോൾ താരങ്ങളിക്കിടയിൽ കൗമാരതരംഗം വീണ്ടും. ഹോളണ്ട് ക്ലബ് അയാക്സ് ആംസ്റ്റർഡാമിന്റെ മാറ്റിസ് ഡി ലിറ്റിനായി ഇറ്റലിയിലെ വമ്പൻ ക്ലബ് യുവെന്റസ് വലയിലാക്കി. 580 കോടി രൂപയ്ക്കാണ് താരത്തെ സ്വന്തമാക്കിയത്. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പ്രതിരോധ താരങ്ങളുടെ പട്ടികയിലാണ് യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളായ പത്തൊൻപതുകാരനായ ഡി ലിറ്റ് നീണ്ട അഞ്ചു വർഷത്തേക്ക് സ്ഥാനം പിടിച്ചിരിക്കുന്നത്. കാലാവധി തീരും മുൻപു ഡി ലിറ്റിനെ സ്വന്തമാക്കണമെങ്കിൽ മറ്റു ടീമുകൾ യുവെയ്ക്ക്, ഇരട്ടിവിലയായ 15 കോടി യൂറോ മുടക്കേണ്ടി വരും.
പോർച്ചുഗീസ് താരം ജാവോ ഫെലിക്സിനെ റെക്കോർഡ് തുകയ്ക്ക് സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മഡ്രിഡ് നേരത്തെ വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ടീനേജ് താരത്തെ വിലക്കെടുത്തിരിക്കുന്നത്. കഴിഞ്ഞ യുവേഫ ചാംപ്യൻസ് ലീഗിന്റെ സെമി വരെയെത്തിയ അയാക്സിന്റെ മുന്നേറ്റത്തിൽ ഏറ്റവും നിർണായകമായത് 3 ഗോൾ നേടിയ ഡി ലിറ്റിന്റെ മിന്നും പ്രകടനമാണ്.






































