ഷൂട്ട് ഔട്ടില്‍ ഷാർലറ്റിനെതിരെ തോൽവി വഴങ്ങി ചെല്‍സി
മേജർ ലീഗ് സോക്കർ ടീമായ ഷാർലറ്റിനെതിരെ തോൽവി വഴങ്ങി ചെല്‍സി.ക്രിസ്റ്റ്യൻ പുലിസിച്ച് ഗോളടിച്ചെങ്കിലും കളി പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞു.ശേഷം നടന്ന പെനാല്‍ട്ടി ഷൂട്ട്‌ഔട്ടില്‍ 5-3 നു ചെല്‍സി തോല്‍വി വഴങ്ങുകയായിരുന്നു.
30-ാം മിനിറ്റിൽ മിച്ചി ബാറ്റ്‌ഷുവായിയുടെ തടുത്തിട്ട ശ്രമം മുതലെടുത്ത് യുഎസ്‌എംഎൻടി താരം പുലിസിച്ച് സ്‌കോറിംഗ് തുറന്നു, രണ്ടാം പകുതിയുടെ തുടക്കത്തിൽ ചെല്‍സിക്ക് വേണ്ടി ആദ്യമായി പിച്ചില്‍ ഇറങ്ങിയ സ്റ്റര്‍ലിംഗ് മികച്ച നീക്കങ്ങള്‍ നടത്തി.എന്നാൽ അധികസമയത്ത് ഷാർലറ്റിന്റെ ബ്രയാൻ റൊമേറോയുടെ ഒരു ഷോട്ട് ഡിഫൻഡർ ട്രെവോ ചലോബക്കെതിരെ ഹാന്‍ഡ് ബോളില്‍ കലാശിച്ചു.അത് ഗെയിമിനെ തൽക്ഷണ ഷൂട്ടൗട്ടിലേക്ക് കൊണ്ടുപോയി, അതിൽ കെയ് ഹാവെർട്‌സ്, ബെൻ ചിൽവെൽ, സ്റ്റെർലിംഗ് എന്നിവർ ചെൽസിക്കായി സ്‌കോർ ചെയ്തു, മുൻ ക്രിസ്റ്റൽ പാലസ് ലോണീ കോനോർ ഗല്ലഗര്‍ ആണ് ചെല്‍സിയുടെ ഗോള്‍ പാഴാക്കിയ ഒരേയൊരു താരം.