Cricket Top News

ഇന്ത്യൻ ടീമിന്റെ പുതിയ കോച്ചിനെ കപില്‍ ദേവ് അടങ്ങുന്ന സമിതി തിരഞ്ഞെടുക്കും

July 18, 2019

author:

ഇന്ത്യൻ ടീമിന്റെ പുതിയ കോച്ചിനെ കപില്‍ ദേവ് അടങ്ങുന്ന സമിതി തിരഞ്ഞെടുക്കും

മുംബൈ: ഈ വർഷത്തെ ലോകകപ്പ് സെമിയില്‍ ഇന്ത്യ പുറത്തായതിന് പിന്നാലെ ടീമിന്റെ പുതിയ പരിശീലകനെ നിയമിക്കാനൊരുങ്ങുകയാണ് ബി.സി.സി.ഐ. മുൻ പരിശീലകൻ അനില്‍ കുംബ്ലെയെ മാറ്റി രവി ശാസ്ത്രിയെ ടീം പരിശീലകനായി തിരഞ്ഞെടുത്തതിൽ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഇടപെടലുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഇക്കാര്യത്തില്‍ കോലിയുടെ വാക്ക് കേള്‍ക്കില്ലെന്ന് ബി.സി.സി.ഐ തീരുമാനിച്ചു അറിയിച്ചു. പുതിയ പരിശീലകനെ നിയമിക്കുന്നതില്‍ ടീം അംഗങ്ങളുടെയോ അഭിപ്രായമോ താത്പര്യമോ നോക്കില്ലെന്ന് ഒരു ബി.സി.സി.ഐ അംഗം തുറന്നു പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റ് മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് നേതൃത്വം നല്‍കുന്ന മൂന്നംഗ സ്റ്റിയറിങ് കമ്മിയിൽ ഉള്ള മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ അന്‍ഷുമാന്‍ ഗെയ്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവരാണ് പരിശീലകനെ നിയമിക്കുക. ഇക്കാര്യത്തില്‍ സുപ്രീം കോടതി നിയോഗിച്ച ബി.സി.സി.ഐ ഭരണസമിതിയുടെ പിന്തുണയും സ്റ്റിയറിങ് കമ്മിറ്റിക്കുണ്ട്. ഈ മാസം 30 ആണ് പരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷകൾ അയക്കാനുള്ള അവസാന തിയതി.

Leave a comment