ഗ്രീലിഷിന്റെ ശ്രദ്ധ ഫൂട്ബോളിൽ ആകണം എന്ന് സ്റ്റാൻ കോളിമോർ
26 കാരനായ ഇംഗ്ലണ്ട് ഇന്റർനാഷണൽ ജാക്ക് ഗ്രീലിഷ് നിലവിൽ ലാസ് വെഗാസിൽ വെസ്റ്റ് ഹാം മിഡ്ഫീൽഡർ ഡെക്ലാൻ റൈസിനും ലിവർപൂളിന്റെ ഫുൾ ബാക്ക് ആൻഡി റോബർട്ട്സണിനുമൊപ്പം പാർട്ടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയകളിലും ഇംഗ്ലണ്ട് മാധ്യമങ്ങളിലും വലിയ ചർച്ചാവിഷയം ആയിരുന്നു.താരം ഉചിതമായ തീരുമാനങ്ങൾ എടുത്തില്ല എങ്കിൽ ഗ്രീലിഷിന്റെ കരിയർ തന്നെ പോലെ ആവും എന്ന് മുൻ ഇംഗ്ലണ്ട് ഫൂട്ബോൾ താരം ആയ സ്റ്റാൻ കോളിമോർ.
പ്രീമിയർ ലീഗ് നേടി എന്നത് ശരി ആണ് എന്നും എന്നാൽ ഇതുപോലെ മാധ്യമങ്ങൾ ഒരു താരത്തിന്റെ ചിത്രം പ്രസിദ്ധീകരിച്ചാൽ അത് നല്ല രീതിയിൽ ആയി ഭവിക്കാൻ സാധ്യതയില്ല .1995 ൽ എന്നെ ലിവർപ്പൂൾ സൈൻ ചെയ്തപ്പോഴും ഇത് തന്നെ ആണ് ഉണ്ടായത്.അടുത്ത സീസണിൽ എപ്പോഴെങ്കിലും ഫോം ഔട്ട് ആവുമെങ്കിൽ ഇതേ മാധ്യമങ്ങളും പണ്ഡിറ്റ്കളും താരത്തിനെ കീറിമുറിക്കും അതിനാൽ സഹ താരം ആയ കെവിൻ ഡി ബ്രൂയ്നയെ പോലെ ഫൂട്ബോളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം.അല്ലെങ്കിൽ ആളുകൾ അദ്ദേഹത്തെ ഒരു കോമാളിയായി മുദ്ര കുത്തും.” എന്ന് സ്റ്റാൻ മാധ്യമങ്ങളോട് നല്കിയ അഭിമുഖത്തിൽ പറഞ്ഞു.






































