European Football Foot Ball Top News

പുതിയ മാനേജരുടെ വരവോടെ മെസ്സിക്ക് വിങ്ങറിൽ നിന്നും പത്താം നമ്പറിലേക്ക് സ്ഥാനകയറ്റം ലഭിച്ചേക്കും

June 21, 2022

പുതിയ മാനേജരുടെ വരവോടെ മെസ്സിക്ക് വിങ്ങറിൽ നിന്നും പത്താം നമ്പറിലേക്ക് സ്ഥാനകയറ്റം ലഭിച്ചേക്കും

അടുത്ത സീസണിൽ പുതിയ മാനേജരുടെ വരവോടെ ക്ലബ് പുനഃസംഘടിപ്പിക്കപ്പെടുന്നതിന് വേണ്ടി  ലയണൽ മെസ്സിയെ മറ്റൊരു സ്ഥാനത്ത് കളിപ്പിക്കാൻ പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) ഒരുങ്ങുന്നതായി റിപ്പോർട്ട്.34 കാരനായ മെസ്സിക്ക്  കഴിഞ്ഞ സീസണിൽ തന്റെ പേരിലുള്ള നിലവാരം നിലനിറത്താൻ കഴിഞ്ഞില്ല.കഴിഞ്ഞ സീസണിൽ മൗറിസിയോ പോച്ചെറ്റിനോയുടെ കീഴിൽ പിഎസ്ജിയുടെ വലത് വിങ്ങിൽ ആയിരുന്നു മെസ്സി കളിച്ചത്.

 

ബാഴ്സയിൽ കാലങ്ങളേറെയായി കളിച്ച പത്താം നമ്പർ പോസിഷനിലേക്ക്  മെസ്സിയേ മാറ്റിസ്ഥാപിക്കണം എന്നാണത്രെ പുതിയ ക്ലബ് ഡയറക്ടർ ആയ ലൂയിസ് കാമ്പോസിന്റെ മനസ്സിൽ. 3 5 2 ഫോർമേഷനിൽ മെസ്സിയേയും എമ്പാപ്പയെയും ഫോർവേഡ് ആയി നിയമിക്കാൻ ആണ് തീരുമാനം.കഴിഞ്ഞ സീസണിൽ മെസ്സിയേ കൊണ്ട് പ്രതിരോധ പ്രവർത്തികൾ  ചെയ്യിപ്പിച്ചത്തിൽ  പോച്ചെറ്റീനോ ഏറെ പഴി കേട്ടിരുന്നു.താരത്തിന് ബാഴ്സയിൽ ഉണ്ടായിരുന്ന പോലെ ഒരു ഫ്രീ റോമിങ് റോൾ നല്കു എന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ടിൽ നല്കിയിരിക്കുന്നത്.

Leave a comment