പോർച്ചുഗലുമായുള്ള അന്താരാഷ്ട്ര ഡ്യൂട്ടിക്കിടയിൽ ഡിയോഗോ ജോട്ടയ്ക്ക് പരിക്ക്
ലിവർപൂൾ ഫോർവേഡ് ഡിയോഗോ ജോട്ടയ്ക്ക് പോർച്ചുഗലുമായുള്ള അന്താരാഷ്ട്ര ഡ്യൂട്ടിക്കിടെ തുടയ്ക്ക് പരിക്കേറ്റതായി ദേശീയ ടീം അറിയിച്ചു.സ്വിറ്റ്സർലൻഡിനെതിരായ പോർച്ചുഗലിന്റെ 1-0 തോൽവിയിൽ അവസാന വിസിൽ മുഴങ്ങുന്നതിന് മുമ്പ് 25 കാരനായ പോർച്ചുഗീസ് മെഡിക്കൽ ടീം സ്റ്റാഫിനോട് പരാതിപ്പെടുന്നുണ്ടായിരുന്നു. മത്സരത്തിന് ശേഷമുള്ള മെഡിക്കൽ പരിശോധനകൾ,ജോട്ടയുടെ ആശങ്കകൾ സ്ഥിരീകരിച്ചു.
അടുത്ത ആഴ്ചകളിൽ അന്താരാഷ്ട്ര ഡ്യൂട്ടിക്കിടെ പരിക്കേറ്റ നിരവധി കളിക്കാരിൽ ഒരാളാണ് ലിവർപൂൾ ഫോർവേഡ്. കഴിഞ്ഞയാഴ്ച ഗിനിയയ്ക്കെതിരെ ഈജിപ്തിനെ പ്രതിനിധീകരിക്കുന്നതിനിടെ ജോട്ടയുടെ ക്ലബ് സഹതാരം സലയുടെ അരക്കെട്ടിന് പരിക്കേറ്റിരുന്നു.ലിവർപൂളിനായി പ്രീ-സീസൺ വരുമ്പോൾ ജോട്ടയും സലായും വീണ്ടും പിച്ചിലേക്ക് മടങ്ങിയെത്തും എന്ന് കരുതുന്നു.ജൂലൈ 12 ന് തായ്ലൻഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ആണ് ലിവർപ്പൂൾ തങ്ങളുടെ പ്രീ സീസണ് തുടക്കം കുറിക്കുന്നത്.