റാഷ്ഫോർഡിനോടും സാഞ്ചോയോടും ക്ലബിൽ നന്നായി കളിക്കാൻ ആവശ്യപ്പെട്ട് സൌത്ത്ഗേറ്റ്
മാഞ്ചസ്റ്റർ യുണൈറ്റഡ് ജോഡികളായ മാർക്കസ് റാഷ്‌ഫോർഡിന്റെയും ജാഡോൺ സാഞ്ചോയുടെയും ലോകകപ്പ് ടൂർണമെന്റിൽ കളിക്കാനുള്ള സാധ്യതയെ ഗാരെത് സൗത്ത്ഗേറ്റ് സംശയം ഉന്നയിച്ചത് ഇംഗ്ലണ്ട് ഫൂട്ബോളിൽ വലിയ ഒരു വാർത്തയായി.കഴിഞ്ഞ ലോകകപ്പിലും 2020 യൂറോയിലും സൗത്ത്ഗേറ്റിന്റെ ടീമിലുണ്ടായിരുന്ന റാഷ്ഫോർഡും കഴിഞ്ഞ വേനൽക്കാലത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ടീമിൽ ഇടംനേടിയ സാഞ്ചോയും ജൂണിലെ നാല് നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള സൗത്ത്ഗേറ്റിന്റെ ഏറ്റവും പുതിയ ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്നില്ല.
ഇരുവരെയും തഴങ്ങത്തിനുള്ള കാരണം ക്ലബിൽ ഉള്ള മോശം പ്രകടനം ആണ് എന്നും ഇംഗ്ലണ്ട് ടീം തിരഞ്ഞെടുക്കുന്നത് ഒരു പ്രധാന ഘടകം ആണ് ക്ലബ് പ്രകടനം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തങ്ങൾക്ക് വിവിധ പോസിഷനുകളിൽ ധാരാളം താരങ്ങൾ ഉണ്ട് എന്നും അതിനാൽ ഇരുവരുടെ പക്കൽ നിന്നും വിട്ടുവീഴ്ച്ചയില്ലാത്ത പ്രകടനം ആണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.






































