അന്ന് ധോണിയും കോലിയുമൊക്കെ ഇങ്ങിനെ ഇരിക്കുമോ? ‘ഫെയ്സ്ആപ്പ് ചാലഞ്ച്’ ഏറ്റെടുത്ത് കായികലോകം
‘ഫെയ്സ്ആപ്പ് ചാലഞ്ച്’ പരീക്ഷിക്കുന്ന തിരക്കിലാണ് രണ്ടു ദിവസങ്ങളായി സോഷ്യൽ മീഡിയ. തങ്ങളുടെ വയസ്സന്‍ ലുക്ക് നോക്കി മൂഡൗട്ടാകുന്നവരും പൊട്ടിച്ചിരിക്കുന്നവരും നിസഹായരായി ഇരിക്കുന്നവരും നിരവധിയാണ്. ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും എടുത്ത് നോക്കിയാൽ എല്ലാവരും തങ്ങളുടെ വയസ്സാണ് ലുക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത് കാണാം.
എന്നാൽ ഇപ്പോൾ സമൂഹ മാധ്യമത്തിൽ കായിക താരങ്ങളുടെ ‘വയസ്സൻ ചിത്രങ്ങൾ വൈറലാക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി, ക്യാപ്റ്റൻ വിരാട് കോലി, ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസ്സി തുടങ്ങിയവരുടെ ചിത്രങ്ങളാണ് ‘ഫെയ്സ്ആപ്പ് ചാലഞ്ചു’മായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാകുന്നത്.ഇവരെ കൂടാതെ കായികലോകത്തെ ഒട്ടനവധി താരങ്ങളും സിനിമ ലോകത്തെ താരങ്ങളും ഈ ചാലഞ്ച് ഏറ്റെടുത്ത മുന്നോട്ട് വന്നിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രായം കൂട്ടുന്ന വിദ്യയാണ് ഫെയ്സ് ആപ്പ്. ഇപ്പോൾ നിങ്ങളുടെ പ്രായം എത്രയാണെങ്കിലും 60 വയസ്സ് പിന്നിടുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന രൂപമാറ്റങ്ങള്‍ മുൻകൂട്ടി പ്രവചിക്കുന്നു എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത.
2017ലെ ജനപ്രിയ ആപ്ലിക്കേഷനുകളിലൊന്നായിരുന്ന ഫെയ്സ് ആപ്പ്, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് പെട്ടെന്ന് യുവാക്കളുടെ ഇടയിൽ ഇടം നേടിയത്.
കായിക താരങ്ങളും ചലച്ചിത്ര താരങ്ങളും ഉൾപ്പെടെയുള്ള സെലബ്രിറ്റികലും ഇത് ഏറ്റെടുത്തു കഴിഞ്ഞു.